വീണ്ടും ഷവോമി !! ഡ്യൂവൽ സ്‌ക്രീനിൽ ഇതാ ഈ ഫോണുകൾ എത്തുന്നു

HIGHLIGHTS

ഷവോമിയുടെ പുതിയ ഡ്യൂവൽ സ്ക്രീൻ ഫോണുകൾ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ പ്രകാരം XIAOMI MI 11 ULTRA എന്ന സ്മാർട്ട് ഫോണുകളാണ് എത്തുന്നത്

ഇപ്പോൾ പുതിയ പിക്ക്ച്ചറുകൾ യൂട്യൂബിൽ ലീക്ക് ആയിരിക്കുന്നു

വീണ്ടും ഷവോമി !! ഡ്യൂവൽ സ്‌ക്രീനിൽ ഇതാ ഈ ഫോണുകൾ എത്തുന്നു

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു .റിപ്പോർട്ടുകൾ പ്രകാരം ഡ്യൂവൽ സ്‌ക്രീനിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഷവോമിയുടെ MI 11 ULTRA എന്ന ഫോണുകളാണ് ഇത്തരത്തിൽ ഡ്യൂവൽ സ്‌ക്രീനിൽ എത്തുന്നത് എന്നാണ് സൂചനകൾ .Mi 11 Pro കൂടാതെ  Mi 11 Lite എന്നി ഫോണുകളും ഉടൻ പ്രതീക്ഷിക്കാം .

Digit.in Survey
✅ Thank you for completing the survey!

Xiaomi Mi 11 Ultra Leaked

The video shows-off the Mi 11 Ultra in two colours, black and white

മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുതന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറക്കുന്നത് .അതിൽ ക്യാമറകൾക്ക് വലിയ മുൻഗണന തന്നെയാണ് നൽകിയിരിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ ,48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ കൂടാതെ 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകൾ എന്നിവയാണുള്ളത് .

The video shows off the Mi 11 Ultra in different angles

Xiaomi Mi 11 Ultra has leaked

അതുപോലെ തന്നെ ഈ ക്യാമറകൾക്ക് 120x സൂമിംഗ് എടുത്തുപറയേണ്ടതാണ് .പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 6.8 ഇഞ്ചിന്റെ AMOLED സ്‌ക്രീനിനൊപ്പം QHD+ റെസലൂഷനും ഇത് കാഴ്ചവെക്കും എന്ന് പ്രതീക്ഷിക്കാം .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .

The Mi 11 Ultra shown in the video features 6.8-inch AMOLED screen

ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888  പ്രോസ്സസറുകളാണ് പുറത്തിറങ്ങുന്നത് എന്നാണ് .5,000mAh ന്റെ ബാറ്ററി ലൈഫും കൂടാതെ റിവേഴ്സ് ചാർജിങ് ടെക്ക്നോളജിയും പ്രതീക്ഷിക്കാം .

Experienced Social Media And Content Marketing Specialist View Full Profile