5000 രൂപ ഡിസ്‌കൗണ്ട് ;Mi 11 അൾട്രാ സ്മാർട്ട് ഫോണുകളുടെ സെയിൽ ആരംഭിച്ചിരിക്കുന്നു

5000 രൂപ ഡിസ്‌കൗണ്ട് ;Mi 11 അൾട്രാ സ്മാർട്ട് ഫോണുകളുടെ സെയിൽ ആരംഭിച്ചിരിക്കുന്നു
HIGHLIGHTS

ഷവോമിയുടെ Mi 11 Ultra ഫോണുകളുടെ ആദ്യ സെയിലുകൾ നടന്നുകൊണ്ടിരിക്കുന്നു

ഷവോമിയുടെ ഒഫീഷ്യൽ സൈറ്റിൽ രജിസ്റ്റർ ചെയ്ത ഉപഭോതാക്കൾക്ക് മാത്രമാണ്

കൂടാതെ SBI ക്രെഡിറ്റ് കാർഡുകൾക്ക് 5000 രൂപവരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നു

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഷവോമിയുടെ  Mi 11 Ultra എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ആദ്യ സെയിലുകൾക്ക് എത്തിയിരിക്കുന്നു .ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .രജിസ്റ്റർ ചെയ്ത ഉപഭോതാക്കൾക്ക് മാത്രമാണ് നിലവിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ SBI ക്രെഡിറ്റ് കാർഡുകൾക്ക് 5000 രൂപവരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കുന്നുണ്ട് .

Mi 11 അൾട്രാ സവിശേഷതകൾ 

6.81 ഇഞ്ചിന്റെ AMOLED WQHD+  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 3200×1440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 48 മെഗാപിക്സൽ + 48 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണ് ഈ ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 10W റിവേഴ്‌സ് വയർലെസ്സ് ചാർജിംഗും കാഴ്ചവെക്കുന്നുണ്ട് .5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടിയിരിക്കുന്നു . വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ ഫോണുകളുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 69,990 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo