Xiaomi Mi A2 ഇപ്പോൾ 7390 രൂപയ്ക്ക് വാങ്ങിക്കാം ?

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

Xiaomi Mi A2 ഇപ്പോൾ 7390 രൂപയ്ക്ക് വാങ്ങിക്കാം ?

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസംബർ 12 വരെയുള്ള കാലയളവുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് ICICI ബാങ്ക് നൽകുന്ന 1500 രൂപവരെ ക്യാഷ് ബാക്കും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ 8,890 രൂപ വിലയുള്ള ഷവോമിയുടെ Mi A2 1500 രൂപയുടെ വരെ  ഡിസ്‌കൗണ്ടിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഷവോമിയുടെ Mi A2 

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

നിലവിൽ 10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ ഈ Mi A2 എന്ന സ്മാർട്ട് ഫോണുകൾ .ആമസോണിൽ നിന്നും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് 1500 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കുന്നതാണ് .64 ജിബിയുടെ വേരിയന്റുകൾ ആണ് 8890 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile