വീണ്ടും ഷവോമി 5ജി !! Mi 11 Pro, Mi 11 Lite ഫോണുകൾ ഈ മാസം എത്തും

വീണ്ടും ഷവോമി 5ജി !! Mi 11 Pro, Mi 11 Lite ഫോണുകൾ ഈ മാസം എത്തും
HIGHLIGHTS

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ ഇതാ എത്തുന്നു

Mi 11 Pro, Mi 11 Lite എന്നി സ്മാർട്ട് ഫോണുകളാണ് ഈ മാസം പ്രതീക്ഷിക്കുന്നത്

മാർച്ച് 29 നു ആണ് ഈ ഫോണുകൾ ലോക വിപണിയിൽ പ്രതീഷിക്കുന്നത്

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ ലോക വിപണിയിൽ പുറത്തിറങ്ങുന്നു .Mi 11 Lite കൂടാതെ Mi 11 Pro എന്നി സ്മാർട്ട് ഫോണുകളാണ് ഈ മാസം 29 നു വിപണിയിൽ പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഒരു ബാൻഡ് കൂടി ഷവോമി പുറത്തിറക്കുന്നുണ്ട് .Mi Band 6 എന്ന ബാൻഡുകളാണ് വിപണിയിൽ ഈ മാസം തന്നെ പ്രതീക്ഷിക്കുന്നത് .എന്നാൽ ഈ ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഒക്കെ തന്നെ ഓൺലൈനിൽ ലീക്ക് ആയിരുന്നു .

Xiaomi Mi 11 Lite specifications

MI 11 ലൈറ്റ് ഫോണുകൾ ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 732G പ്രോസ്സസറുകളിലാകും വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

അതുപോലെ തന്നെ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് 64 മെഗാപിക്സലിന്റെ ക്യാമറകൾ .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ പിൻ ക്യാമറകൾ XIAOMI MI 11 LITE എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 2021 ൽ ഷവോമിയിൽ നിന്നും പ്രതീഷിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ്  Redmi Note 9T ഫോണുകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo