ലോഞ്ച് സമയത്തെ ഓഫർ വീണ്ടും, 256GB വിലയിൽ 512GB XIAOMI 17! ലൈക്ക ട്രിപ്പിൾ ക്യാമറ, 100W ഹൈപ്പർ ചാർജിങ്ങും

ലോഞ്ച് സമയത്തെ ഓഫർ വീണ്ടും, 256GB വിലയിൽ 512GB XIAOMI 17! ലൈക്ക ട്രിപ്പിൾ ക്യാമറ, 100W ഹൈപ്പർ ചാർജിങ്ങും

ഷവോമി ആരാധകർക്കായി ഇന്ത്യയിൽ ഷവോമി ഫാൻ ഫെസ്റ്റിവൽ തകൃതിയായി മുന്നേറുന്നു. സ്പെഷ്യൽ സെയിലിന്റെ ഭാഗമായി Xiaomi 17 5G ഫോണിനും അതിഗംഭീരമായ ഓഫർ പ്രഖ്യാപിച്ചു. ഷവോമി 17 ഇപ്പോൾ ലോഞ്ച് സമയത്തെ അതേ ആവേശകരമായ ഓഫറിൽ സ്വന്തമാക്കാം. ഈ മാർച്ചിൽ പുറത്തിറക്കിയപ്പോൾ, 256GB വേരിയന്റിന്റെ വിലയിൽ 512GB സ്റ്റോറേജ് മോഡൽ ലഭ്യമാക്കിയിരുന്നു.

Digit.in Survey
✅ Thank you for completing the survey!

ആമസോൺ ഇന്ത്യയിൽ ഷവോമി 17 5ജി വീണ്ടും ഇതേ വിലയിൽ വിൽക്കുന്നു. ചില പാർട്നർ ഓഫറുകളും ആകർഷകമായ ഇഎംഐ ഡീലുകളും സ്മാർട്ട് ഫോണിന് ആമസോൺ അനുവദിച്ചിരിക്കുന്നു. ലൈക്കയുടെ കരുത്തുറ്റ ക്യാമറയും മിന്നൽ വേഗത്തിലുള്ള ചാർജിംഗും അടങ്ങുന്ന ഫോണിന്റെ വിലയും ഓഫറുകളും വിശദമായി അറിയാം.

Xiaomi 17 5G Amazon India Offer

12GB/512GB ഷവോമി 17 5ജിയ്ക്ക് ഇന്ത്യയിലെ സാധാരണ വില 99,999 രൂപയാണ്. എന്നാൽ ആമസോൺ ഇന്ത്യയിൽ ഇത് 256ജിബി സ്റ്റോറേജിന്റെ വിലയിൽ വാങ്ങാം. ഒരു ബാങ്ക് ഓഫറും ചേർക്കാതെയുള്ള, ഇൻസ്റ്റന്റ് വിലക്കിഴിവാണിത്.

512ജിബിയുടെ ഷവോമി 17 5ജിയ്ക്ക് ഇപ്പോൾ 89,999 രൂപയാണ് ആമസോണിലെ വില. ഓഫർ ഇവിടെ അവസാനിക്കുന്നില്ല, Leica സപ്പോർട്ട് ഷവോമി സെറ്റിന് 2,699 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ഇതിലൂടെ പ്രീമിയം സ്മാർട്ട് ഫോൺ 87000 രൂപ റേഞ്ചിൽ വാങ്ങിക്കാം. അത്യാവശ്യം മികച്ചതും, പ്രീമിയം ഫോണും എക്സ്ചേഞ്ചിന് ഉപയോഗിച്ചാൽ 47,500 രൂപയ്ക്ക് ഷവോമി 5ജി വാങ്ങിക്കാം. 512 ജിബി ഫോണിന് ആമസോൺ 3,164 രൂപയുടെ സ്റ്റാൻഡേർഡ് ഇഎംഐയും, 7,063.54 നോ കോസ്റ്റ് ഇഎംഐ ഓഫറും കൊടുത്തിട്ടുണ്ട്.

Xiaomi 17

ഏപ്രിൽ 15 വരെയാണ് ഷവോമി ഫാൻ ഫെസ്റ്റിവൽ. ജനപ്രിയമായ മുതുക്ക് ഫോണായതിനാൽ തന്നെ സ്റ്റോക്ക് പെട്ടെന്നും കാലിയായാൽ ഓഫറിലും വ്യത്യാസം വരും.

Also Read: 200 രൂപയിൽ താഴെ വിലയുള്ള BSNL പ്ലാനിൽ 35 ദിവസം കോളിങ്, ഡാറ്റയും! ജിയോയും എയർടെലും ഒന്ന് ഞെട്ടും!

ഷവോമി 17 മുതുക്ക് ഫോണിന്റെ സവിശേഷതകൾ

ഈ വർഷം ഇറങ്ങിയ ഷവോമി 17 2026 ന്റെ മികച്ച ഫോണുകളിൽ ഇടംപിടിച്ചു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറും ട്രിപ്പിൾ 50MP ലെയ്ക ക്യാമറയുമുള്ള ഫോണിന്റെ ഓരോ ഫീച്ചറുകളും വിശദമായി അറിയാം.

  1. ഡിസ്പ്ലേ: 6.3 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയ്ക്ക് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഇത് 3,500 nits വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ചെയ്യുന്നു. HDR10+, ഡോൾബി വിഷൻ ഫീച്ചറുള്ള ഫോണാണിത്. ഷവോമി 17 5ജിയിൽ ഷീൽഡ് ഗ്ലാസ് 3.0 പ്രൊട്ടക്ഷനും വരുന്നു.
  2. ക്യാമറ: ലൈക്ക സപ്പോർട്ടുള്ള ട്രിപ്പിൾ ക്യാമറയാണ് ഫോണിലുള്ളത്. 50MP പ്രൈമറി ക്യാമറയും 50MP ടെലിഫോട്ടോ ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ചേർന്നതാണിത്. ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോകൾക്കുമായി, 50MP ഫ്രണ്ട് ഷൂട്ടറുമുണ്ട്.
  3. പ്രോസസർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോമിൽ ഫോൺ പ്രവർത്തിക്കുന്നു. ഇത് 12 ജിബി എൽപിഡിഡിആർ 5എക്‌സ് റാമും യുഎഫ്‌എസ് 4.1 സ്റ്റോറേജുമായി ജോഡിയാക്കിയിരിക്കുന്നു.
  4. ബാറ്ററി: 6,330 mAh സിലിക്കൺ-കാർബൺ ബാറ്ററിയുടെ ഹൈലൈറ്റ് ഫാസ്റ്റ് ചാർജിങ്ങാണ്. ഇത് 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു.
  5. ഡ്യൂറബിലിറ്റി: ഷവോമി 17 ബേസിക് ഫോണിൽ IP68/69 റേറ്റിങ്ങുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo