xiaomi 14 series design
Xiaomi 14 സീരീസിൽ രണ്ട് ഫോണുകളായിരിക്കും പുറത്തിറക്കുക. സ്റ്റാന്റേർഡ് മോഡലും പ്രോയും ആയിരിക്കും ഈ മോഡലുകൾ. Xiaomi 14 സീരീസ് ഒക്ടോബർ 27 ന് പുറത്തിറങ്ങുമെന്ന് അവകാശപ്പെടുന്നു.
Xiaomi 14 Snapdragon 8 Gen 3 പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക. 6.4-ഇഞ്ച് സ്‌ക്രീൻ വലുപ്പത്തിൽ ആയിരികും ഷവോമി 14 സ്റ്റാന്റേർഡ് മോഡലിന് ഉണ്ടായിരിക്കുക. പ്രോയ്ക്ക് ആകട്ടെ ഇത് 6.7-ഇഞ്ച് ആയി ഉയരും.
രണ്ട് ഫോണുകൾക്കും 1440 x 3200 പിക്സൽ റെസല്യൂഷനോടൊപ്പം 522 ppi ഉണ്ടായിരിക്കും എന്നും സൂചനകൾ ഉണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ്, പഞ്ച്-ഹോൾ നോച്ച് ഡിസൈൻ എന്നിവയും എടുത്ത് പറയേണ്ട സവിശേഷതയായിരിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MIUI 15 ആയിരിക്കും കമ്പനി പുതിയ ഫോണുകൾക്ക് നൽകുക.
12GB റാമും 256GB സ്റ്റോറേജ് സ്പേസും ലഭിക്കുന്ന ഒറ്റ വേരിയന്റ് മാത്രമായിരിക്കും ഷവോമി 14 സീരീസ് ഫോണുകൾ ഉണ്ടായിരിക്കുക. 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4860 mAh ബാറ്ററിയും സ്റ്റാന്റേർഡിൽ ഉണ്ടാകാൻ സാധ്യത.
OIS ഉള്ള മൂന്ന് 50 മെഗാപിക്സൽ പിൻ ക്യാമറകളുള്ള ഫോണിന് ട്രിപ്പിൾ ക്യാമറ സെറ്റപ്പും സ്റ്റാന്റേർഡ് മോഡലിൽ ഉണ്ടായിരിക്കാം. ഇന്ത്യയിൽ 54,999 രൂപയാണ് ഷവോമി 14ന് വില പ്രതീക്ഷിക്കുന്നത്.
കൂടുതൽ വായിക്കൂ: Amazon GIF 2023: TWS ഇയർബഡ്സിന് വൻ ഓഫറുമായി Amazon
ഇന്ത്യൻ വിപണിയിൽ 64,990 രൂപയായിരിക്കും ഷവോമി 14 പ്രോ സ്വന്തമാക്കാൻ ചിലവഴിക്കേണ്ടി വരുന്നത്. Xiaomi-യുടെ മൊബൈൽ സോഫ്റ്റ്‌വെയറിന്റെ ഈ പുതിയ പതിപ്പും ഫോണുകൾക്കൊപ്പം ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.