Xiaomi 14 Civi 5G Price Offer
നല്ല ഫ്ലാഗ്ഷിപ്പ് പെർഫോമൻസുള്ള സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് XIAOMI 14 Civi ഹാൻഡ്സെറ്റ് കുറഞ്ഞ വിലയിൽ. 32MP Dual Selfie ക്യാമറയും 50 മെഗാപികസ്ൽ ട്രിപ്പിൾ ക്യാമറയുമുള്ള ഫോണാണിത്. ആമസോൺ പകുതി വിലയ്ക്കാണ് 5ജി ഫോൺ വിൽക്കുന്നത്. ഇത് ഷവോമി 14 സിവിയുടെ പരിമിതകാല ഡീലാണ്.
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഈ ഷവോമി ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റിന്റെ ഒറിജിനൽ വില 54,999 രൂപയാണ്. ആമസോൺ ഇതിന് 51 ശതമാനം ഇൻസ്റ്റന്റ് ഇളവ് പ്രഖ്യാപിച്ചു.
ഈ 5ജി സ്മാർട്ട് ഫോണിന് 51 ശതമാനം ഫ്ലാറ്റ് ഇളവും ബാങ്ക് ഇളവും ലഭ്യമാണ്. ഷവോമി 14 സിവി ഹാൻഡ്സെറ്റിന്റെ ആമസോണിലെ ഇപ്പോഴത്തെ വില 26,999 രൂപയാണ്. 256ജിബി സ്റ്റോറേജ് സ്മാർട്ട് ഫോണിന് സ്കേപിയ ഫെഡറൽ ബാങ്ക് കാർഡിലൂടെ 1500 രൂപ ഇളവ് ലഭിക്കും. ഇത് ആമസോൺ തരുന്ന പരിമിതകാല ഓഫറാണ്. ഷവോമി 14 സിവിയ്ക്ക് ഇങ്ങനെ വില 53000 രൂപ വിലയാകും.
25,600 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. 1,296 രൂപയുടെ ഇഎംഐ ഓഫറും ഹാൻഡ്സെറ്റ് വാഗ്ദാനം ചെയ്യുന്നു. ക്രൂയിസ് ബ്ലൂ, മാച്ച ഗ്രീൻ നിറത്തിലുള്ള 256ജിബി ഫോണിനാണ് ഈ ഓഫറുകൾ.
അഡ്രിനോ 735 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് (GPU) ആണ് പ്രോസസറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s Gen 3 പ്രൊസസറാണ് ഈ ഫോണിലുള്ളത്. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള കരുത്തുറ്റ ബാറ്ററിയാണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഈ ഷവോമി ഫോണിൽ 4700mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു.
6.55 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഷവോമി 14 സിവി. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറാണ് ഹാൻഡ്സെറ്റിലുള്ളത്.
ഷവോമി 14 സിവിയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിലെ പ്രൈമറി ക്യാമറ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്നു. 50MP പ്രൈമറി സെൻസറും 50MP ടെലിഫോട്ടോ സെൻസറുമുണ്ട്. ഈ ടെലിഫോട്ടോ ക്യാമറ 2x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്നു.
Also Read: ആമസോണിൽ കിട്ടാനില്ല, Leica 50MP ക്യാമറ Xiaomi 15 ഫ്ലിപ്കാർട്ടിൽ അതിഗംഭീര ഓഫർ വിലയിൽ
120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 12MP അൾട്രാ വൈഡ് ആംഗിൾ സെൻസറാണ് മൂന്നാമത്തെ ക്യാമറ. സ്മാർട്ട് ഫോണിന് മുൻവശത്ത് രണ്ട് സെൻസറുകളുണ്ട്. സെൽഫികൾക്കും, വീഡിയോ കോളുകൾക്കുമായി 32MP വൈഡ്, 32MP അൾട്രാ വൈഡ് സ്നാപ്പറുകളുണ്ട്.