Snapdragon 8 Gen1 പ്രോസ്സസറിൽ ഷവോമി 12 പുറത്തിറക്കി

Snapdragon 8 Gen1 പ്രോസ്സസറിൽ ഷവോമി 12 പുറത്തിറക്കി
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി

ഷവോമിയുടെ 12 സീരിസ് ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്

Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് ഇത് എത്തിയിരിക്കുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ അവതരിപ്പുച്ചിരിക്കുന്നു .ഷവോമി 12 കൂടാതെ ഷവോമി 12 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . Snapdragon 8 Gen1 പ്രോസ്സസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

XIAOMI 12 SPECIFICATIONS AND PRICE

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.28-inch Full HD+ OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റ് ,Dolby Vision and HDR10+ സർട്ടിഫിക്കേഷൻ എന്നിവ ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ ആണ് ഓ എസ് പ്രവർത്തനം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 13 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .4,500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഇതിന്റെ ആരംഭ വില വരുന്നത്  RMB 3699 (~Rs 43,000) രൂപയാണ് .12 ജിബിയുടെ വേരിയന്റുകൾക്ക്  RMB 4399 (~Rs 51,600) രൂപയും ആണ് വില വരുന്നത് .

XIAOMI 12 PRO SPECIFICATIONS AND PRICE

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.73 -inch inch QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 3200×1080 പിക്സൽ റെസലൂഷൻ , 120Hz റിഫ്രഷ് റേറ്റ് ,Dolby Vision and HDR10+ സർട്ടിഫിക്കേഷൻ എന്നിവ ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ ആണ് ഓ എസ് പ്രവർത്തനം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ പിന്നിൽ മുഴുവനായി 150 മെഗാപിക്സൽ ക്യാമറകൾ ലഭിക്കുന്നതാണ് .50 മെഗാപിക്സൽ  മെയിൻ ക്യാമറകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകൾ എന്നിവ പിന്നിലും 32 എംപി സെൽഫിയും ലഭിക്കുന്നതാണ് .

വില നോക്കുകയാണെങ്കിൽ ഇതിന്റെ ആരംഭ വില വരുന്നത്  RMB 4699 (~Rs 55,000) രൂപയാണ് .12 ജിബിയുടെ വേരിയന്റുകൾക്ക്  RMB 5399 (~Rs 63,000) രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo