Wow Offer! 50MP Triple Camera Vivo ഫ്ലാഗ്ഷിപ്പ് ഫോൺ 60000 രൂപയ്ക്കും താഴെ വാങ്ങിയാലോ? ഇത്രയും വിലക്കുറവ് ഇനി കിട്ടില്ല
16GB RAM+ 512GB സ്റ്റോറേജുള്ള Vivo X100 Pro 5G ഫോൺ വേറിട്ട ഓഫറിൽ വിൽക്കുകയാണ്
38 ശതമാനം ഡിസ്കൌണ്ടിലാണ് വിവോ X100 Pro 5ജി വാങ്ങാം
ഫോണിന് പിൻവശത്തെ മൂന്ന് ക്യാമറകളും 50 മെഗാപിക്സലാണ്
50MP Triple Camera Vivo ഫ്ലാഗ്ഷിപ്പ് ഫോൺ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഇതിനായി ആമസോണിൽ കിടിലൻ ഓഫർ പ്രഖ്യാപിച്ചു. 38 ശതമാനം ഡിസ്കൌണ്ടിലാണ് വിവോ X100 Pro 5ജി വാങ്ങാം. ഇതിന് പുറമെ 1500 രൂപയുടെ ബാങ്ക് കിഴിവും പ്രഖ്യാപിച്ചു.
SurveyVivo X100 Pro 5G: ഓഫർ
16GB RAM+ 512GB സ്റ്റോറേജുള്ള Vivo X100 Pro 5G ഫോൺ വേറിട്ട ഓഫറിൽ വിൽക്കുകയാണ്. ആമസോണിൽ മാത്രമാണ് ഈ ഓഫർ. ഫ്ലിപ്കാർട്ട്, വിജയ് സെയിൽസ് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ 89999 രൂപയാണ് വില. എന്നാൽ ആമസോണിൽ മാത്രം ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് 59999 രൂപയ്ക്കാണ്. HDFC ഉൾപ്പെടെയുള്ള ബാങ്ക് കാർഡുകൾക്ക് 1500 രൂപയുടെ ഡിസ്കൌണ്ട് നേടാം. പോരാഞ്ഞിട്ട് ആമസോണിൽ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ലഭിക്കും. 16GB RAM-ഉം 512GB സ്റ്റോറേജുമുള്ള ഒരൊറ്റ സ്റ്റോറേജ് മാത്രമാണ് വിവോ എക്സ്100 പ്രോയ്ക്കുള്ളത്.

47200 രൂപയ്ക്ക് എക്സ്ചേഞ്ച് ഡീൽ അനുവദിച്ചിരിക്കുന്നു. ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ, 2,895 രൂപയ്ക്ക് ഈ കിടിലൻ വിവോ സെറ്റ് വാങ്ങാനാകും.
ഫ്ലാഗ്ഷിപ്പ് വിവോ 5G: ഫീച്ചറുകൾ എങ്ങനെയാണെന്ന് അറിയണ്ടേ?
6.78 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്പ്ലേയാണ് വിവോ എക്സ്100 പ്രോയിലുണ്ട്. ഇതിൽ 120Hz റിഫ്രഷ് റേറ്റും 3000 nits പീക്ക് ബ്രൈറ്റ്നസ്സുമുള്ള ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്.
മീഡിയാടെക് ഡൈമൻസിറ്റി 9300 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. വിവോയുടെ V3 ചിപ്പും ഈ ഫ്ലാഗ്ഷിപ്പിലുണ്ട്. Zeiss സപ്പോർട്ടുള്ള വിവോ സ്മാർട്ഫോണാണിത്. ഫോണിന് പിൻവശത്തെ മൂന്ന് ക്യാമറകളും 50 മെഗാപിക്സലാണ്. പ്രൈമറി സെൻസറിന് പുറമെ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. ഫോണിന് മുൻവശത്ത് 32MP സെൽഫി ക്യാമറയുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 100W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ എക്സ്100 പ്രോ സപ്പോർട്ട് ചെയ്യുന്നു. ഇത്രയും വേഗത്തിൽ ചാർജാകുന്നതിന് ഇതിൽ 5400mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഈ വിവോ X100 പ്രോയിൽ 50W വയർലെസ് ചാർജിങ് സപ്പോർട്ടും ലഭിക്കും.
സ്റ്റൈലിഷ് ഡിസൈനും മികച്ച ഡ്യൂറബിലിറ്റിയുമുള്ള ഹാൻഡ്സെറ്റാണ് വിവോ എക്സ്100 പ്രോ. IP68 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കാൻ ശേഷിയുണ്ട്. ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുണ്ട്. ഇതിൽ 5G കണക്ടിവിറ്റി സപ്പോർട്ടും ലഭ്യമാണ്.
Also Read: 64 MP Sony ക്യാമറ, 4K റെക്കോഡിങ് പുതിയ Infinix GT 5ജി സെറ്റ് ഇന്ത്യയിൽ, 20000 രൂപയ്ക്ക് താഴെ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile