First sale: 3D കർവ്ഡ് സ്ലിം Vivo Y400 Pro ആവട്ടെ നിങ്ങളുടെ അടുത്ത ഫോൺ! 5500mAh ബാറ്ററി, 50MP ക്യാമറയുമുള്ള Vivo 5G ഓഫറുകളോടെ…
വിവോ വൈ300 പ്രോയിൽ മീഡിയാടെക് ഡൈമൻസിറ്റി 7300 5G പ്രോസസ്സറുണ്ട്
ഇതിൽ 5500mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമാണുള്ളത്
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും, 3 കളർ ഓപ്ഷനുകളിലുമാണ് വിവോയുടെ പുതിയ ഫോൺ പുറത്തിറക്കിയത്
3D കർവ്ഡ് സ്ലിം Vivo Y400 Pro ഫോൺ ഇന്ന് മുതൽ പർച്ചേസിന് ലഭ്യമാണ്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും, 3 കളർ ഓപ്ഷനുകളിലുമാണ് വിവോയുടെ പുതിയ ഫോൺ പുറത്തിറക്കിയത്. 3ഡി കർവ്ഡ് ഡിസ്പ്ലേയുള്ള ഏറ്റവും സ്ലിമ്മായ സ്മാർട്ഫോൺ കൂടിയാണിത്.
Surveyവിവോ വൈ300 പ്രോയിൽ മീഡിയാടെക് ഡൈമൻസിറ്റി 7300 5G പ്രോസസ്സറുണ്ട്. ഇതിൽ 5500mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമാണുള്ളത്.

Vivo Y400 Pro: സ്പെസിഫിക്കേഷൻ
6.78 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേയുള്ള ഹാൻഡ്സെറ്റാണിത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 4,500 nits ലോക്കൽ പീക്ക് ബ്രൈറ്റ്നസുമുണ്ട്. യൂട്യൂബിലും നെറ്റ്ഫ്ലിക്സിലും 4K HDR പ്ലേബാക്കുള്ള ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്.
8ജിബി റാമും, 256ജിബി സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന മീഡിയാടെക് ഡൈമൻസിറ്റി 7300 പ്രോസസറാണ് ഫോണിലുള്ളത്.
90W ഫ്ലാഷ് ചാർജിനെ വിവോ വൈ400 പ്രോ പിന്തുണയ്ക്കുന്നു. ഇതിൽ 5,500mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. കുറച്ച് മിനിറ്റ് ചാർജ് ചെയ്യുന്നതിലൂടെ മണിക്കൂറുകളോളം ചാർജിങ് നിലനിൽക്കും. ഗെയിമിംഗ്, മൾട്ടി ടാസ്കിങ്ങിലും ചൂട് നിയന്ത്രിക്കാൻ സ്മാർട്ട് ചാർജിംഗ് അൽഗോരിതങ്ങളും ബൈപാസ് ചാർജിംഗും സഹായിക്കുന്നു.
50MP സോണി IMX882 പിൻ ക്യാമറയും, 2MP സെക്കൻഡറി ക്യാമറയും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP സെൽഫി ക്യാമറയും കൊടുത്തിട്ടുണ്ട്. ഫ്രണ്ട് ക്യാമറയിലും റിയർ ക്യാമറയിലും 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ലഭിക്കും.
ഈ മിഡ് റേഞ്ച് സെറ്റിൽ AI Erase 2.0, AI ഫോട്ടോ എൻഹാൻസ് പോലുള്ള AI ഫീച്ചറുകളും ലഭിക്കുന്നു. ഇത് നിങ്ങളുടെ ഫോട്ടോഗ്രാഫി എക്സ്പീരിയൻസിന് സഹായകരമാകും. IP65 റേറ്റിങ്ങുള്ള 5ജി സെറ്റാണിത്. ഫ്രീസ്റ്റൈൽ വൈറ്റ്, ഫെസ്റ്റ് ഗോൾഡ്, നെബുല പർപ്പിൾ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്.
Vivo Y400 Pro: വില
8GB റാം + 128GB സ്റ്റോറേജ്: 24,999 രൂപ
8GB റാം + 256GB സ്റ്റോറേജ്: 26,999 രൂപ
വിവോ Y400 പ്രോ ആദ്യ സെയിൽ ഓഫറുകൾ
ജൂൺ 27 ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. vivo India ഇ- സ്റ്റോറിലൂടെയും ആമസോൺ, ഫ്ലിപ്കാർട്ട് വഴിയും ഫോൺ ലഭിക്കും.ക്രോമ, പൂർവിക, ഐജി പോലുള്ള റീട്ടെയിൽ ഷോപ്പുകളിലും ഈ പുത്തൻ സ്മാർട്ഫോൺ ലഭിക്കുന്നതാണ്.
ജൂൺ 30 വരെ നിരവധി ലോഞ്ച് ഓഫറുകളോടെയാണ് ഫോൺ വിൽക്കുന്നത്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 10% വരെ ക്യാഷ്ബാക്ക് നേടാം. 1,499 രൂപയ്ക്ക് TWS 3e ANC ഇയർപോഡ് ലഭിക്കും.
V-ഷീൽഡ് സ്ക്രീൻ പ്രൊട്ടക്ഷൻ പ്ലാനിൽ 20% ഫ്ലാറ്റ് കിഴിവ് നേടാം. ഒരു വർഷത്തെ സൗജന്യ എക്സ്റ്റൻഡഡ് വാറണ്ടിയും ലഭിക്കുന്നു.
Also Read: Sony Bravia 5 സീരീസ് TV ഇന്ത്യയിൽ പുറത്തിറക്കി, Dolby വിഷൻ, ഡോൾബി അറ്റ്മോസ് സപ്പോർട്ടോടെ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile