തകർപ്പൻ വിലയിൽ ഇതാ വിവോയുടെ Y20G ഫോണുകൾ പുറത്തിറക്കി

HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

VIVO Y20G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

MEDIATEK HELIO G80 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്

തകർപ്പൻ വിലയിൽ ഇതാ വിവോയുടെ Y20G ഫോണുകൾ പുറത്തിറക്കി

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .VIVO Y20G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളും കൂടാതെ ആന്തരിക സവിശേഷതകളുമാണ് .MEDIATEK HELIO G80 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.52 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് MediaTek Helio G80 പ്രോസ്സസറുകളിലാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Vivo Y20G

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ Android 11ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Wi-Fi 5, Bluetooth v4.2, GPS/ A-GPS, FM radio, കൂടാതെ  Micro-USB പോർട്ടുകൾ എന്നിവയാണ് ഇതിന്റെ മറ്റു ഫീച്ചറുകളിൽ എടുത്തുപറയേണ്ടത് .രണ്ടു നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Obsidian Black കൂടാതെ  Purist Blue എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കാവുന്നതാണ് .വില നോക്കുകയാണെങ്കിൽ  Rs. 14,990 രൂപയാണ് വിലവരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ട് എന്നി സൈറ്റുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile