8000 രൂപ റെയിഞ്ചിൽ VIVO Y1S ഫോണുകൾ അടുത്തമാസ്സം എത്തുന്നു
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
VIVO Y1S എന്ന സ്മാർട്ട് ഫോണുകളാണ് ഡിസംബറിൽ എത്തുന്നത്
വിവോയുടെ എൻട്രി ലെവൽ സ്മാർട്ട് ഫോണുകളാണ് ഇത്
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .VIVO Y1S എന്ന സ്മാർട്ട് ഫോണുകളാണ് അടുത്ത മാസ്സം ഇന്ത്യൻ വിപണയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ റിയലൻസ് ജിയോയ്ക്ക് ഒപ്പമാണ് പുറത്തിറങ്ങുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .കൂടാതെ വിവോയുടെ ഒരു എൻട്രി ലെവൽ സ്മാർട്ട് ഫോൺ കൂടിയാണ് VIVO Y1S എന്ന സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ മറ്റു ഫീച്ചറുകൾ നോക്കാം .
SurveyVIVO Y1S-ഫീച്ചറുകൾ നോക്കാം
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.22 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1520 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസർ പ്രവർത്തനം നോക്കാം .MediaTek Helio P35 ലാണ് പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് .
ആന്തരിക സാവിയശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം ,3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണുള്ളത് .കൂടാതെ 256 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ Android 10 ൽ തന്നെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രതീക്ഷിക്കാവുന്നതാണ് .
സിംഗിൾ ക്യാമറകൾ മാത്രമാണ് ഈ ഫോണുകൾക്കുള്ളത് .13 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .2.4GHz Wi-Fi, Bluetooth 5.0 കൂടാതെ micro-USB, OTG സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .അതുപോലെ തന്നെ 4,030mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനു ലഭിക്കുന്നത് .ഏകദേശം 8000 രൂപയ്ക്ക് താഴെ തന്നെ പ്രതീക്ഷിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .
Experienced Social Media And Content Marketing Specialist View Full Profile

