വിവോ S2 ന് പിന്നാലെ Vivo S2 FE, 10000 mAh ബാറ്ററിയുള്ള സ്പെഷ്യൽ എഡിഷൻ ലോഞ്ച് എപ്പോൾ?
ബാറ്ററിയിൽ പുലിയാകാൻ വിവോയുടെ അടുത്ത പോരാളി ഇന്ത്യൻ വിപണിയിലേക്ക് വരുന്നു. ആറ് വർഷങ്ങൾക്ക് ശേഷം പുറത്തിറക്കിയ വിവോ എസ്2 ന് ശേഷം ഒരു സ്പെഷ്യൽ എഡിഷൻ കമ്പനി അവതരിപ്പിക്കുകയാണ്. 10000 mAh ബാറ്ററിയുള്ള Vivo S2 FE ഇന്ത്യയിലേക്ക് വരുന്നു. സാധാരണ ഫോണുകളിൽ നിന്നും വ്യത്യസ്തമായി, ദിവസങ്ങളോളം ചാർജ് നിലനിൽക്കുന്ന സ്പെഷ്യൽ സ്മാർട്ട് ഫോണാണ് വരുന്നത്. വരാനിരിക്കുന്ന വിവോ V80 സീരീസിനൊപ്പം ഒക്ടോബർ ആദ്യവാരം തന്നെ വിവോ S2 FE മോഡലും ലോഞ്ച് ചെയ്തേക്കും. ഈ ഫാൻ എഡിഷൻ ഫോണിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഇന്ത്യയിലെ വിലയും ലോഞ്ച് വിശേഷങ്ങളും പരിശോധിക്കാം.
SurveyVivo S2 FE Expected Specs
6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാകും വിവോ S2 FE. ഇതിന് 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പെർഫോമൻസിനായി മീഡിയടെക്കിന്റെ ഡൈമൻസിറ്റി 7300e ചിപ്‌സെറ്റ് ഈ ഫോണിൽ നൽകിയേക്കും. ഇത് 8 GB LPDDR4X റാമും 256 GB വരെ UFS 3.1 ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
44 W ചാർജിംഗ് പിന്തുണയുള്ള 10,000 mAh ബാറ്ററിയായിരിക്കും വിവോ എസ്2 ഫാൻ എഡിഷനിൽ നൽകുന്നത്. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയേക്കും. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനായി IP68, IP69 റേറ്റിംഗും ഈ ഫാൻ എഡിഷനുണ്ടായിരിക്കും.
ക്യാമറയിലേക്ക് വന്നാൽ രണ്ട് സെൻസറുകൾ ഫോണിന് പിൻവശത്ത് നൽകിയേക്കും. ഇതിൽ 50MP പ്രൈമറി സെൻസറും 2MP സെക്കൻഡറി ലെൻസും ചേർന്ന ഡ്യുവൽ ക്യാമറ യൂണിറ്റ് കൊടുത്തേക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32MP ലെൻസും ഉൾപ്പെടുത്തുമെന്നാണ് സൂചന.
Also Read: വിവോ ആരാധകർക്കായി അടുത്ത സ്റ്റാർ! ZEISS ക്യാമറയും 7200 mAh ബാറ്ററിയുമായി Vivo V80 ഉടനെത്തും
വിവോ എസ്2 എഫ്ഇ ലോഞ്ച്
വിവോ ഫോണിന്റെ ലോഞ്ചിനെ കുറിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ ഒക്ടോബർ 6-ന് വിവോ വി80 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂട്ടത്തിൽ വിവോ എസ്2 എഫ്ഇയും പുറത്തിറങ്ങുമെന്നാണ് ചില സൂചനകൾ വരുന്നത്. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് വഴിയും ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും വിവോ വി80 വിൽപ്പനയ്ക്ക് എത്തും. വിവോ എസ്2 ഫാൻ എഡിഷനും ഇത് തന്നെ പ്രതീക്ഷിക്കുന്നു.
Vivo S2 FE Expected Price
വിവോയുടെ S2 മോഡലിന്റെ FE പതിപ്പിന് 40,000 രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാലും കൃത്യമായ വില ലോഞ്ച് സമയത്ത് മാത്രമേ വ്യക്തമാകുകയുള്ളൂ.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
