ഫ്ലിപ്കാർട്ടിനെക്കാൾ ഉഗ്രൻ ഓഫറിൽ Samsung Galaxy 5G ആമസോണിൽ! Snapdragon പെർഫോമൻസും 50MP ക്യാമറയും

ഫ്ലിപ്കാർട്ടിനെക്കാൾ ഉഗ്രൻ ഓഫറിൽ Samsung Galaxy 5G ആമസോണിൽ! Snapdragon പെർഫോമൻസും 50MP ക്യാമറയും

അടുത്തതായി ഒരു പ്രീമിയം ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാംസങ്ങിന്റെ 5G സ്മാർട്ട് ഫോൺ വിലക്കുറവിൽ വാങ്ങാം. പ്രമുഖ ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണിൽ Samsung Galaxy A36 5G കിഴിവിൽ ലഭ്യമാകും. Snapdragon പെർഫോമൻസും 50MP ട്രിപ്പിൾ ക്യാമറയുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 28,000 രൂപയിൽ താഴെ വിലയിലാണ് സാംസങ് ഗാലക്സി എ36 5ജി വാങ്ങിക്കാം. ഫ്ലിപ്കാർട്ടിൽ ഇതിന് 31000 രൂപയാണ് വില. എന്നാൽ ആമസോണിൽ ഫോൺ ഇതിന് ഗംഭീര വിലക്കിഴിവ് തന്നെയാണ് ലഭിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഫോട്ടോഗ്രഫി പ്രേമികൾക്കായി OIS പിന്തുണയും ട്രിപ്പിൾ റിയർ ക്യാമറയും ഇതിനുണ്ട്. ദീർഘനേരം നിൽക്കുന്ന ബാറ്ററിയും, ഫാസ്റ്റ് ചാർജിങ്ങും സാംസങ് ഗാലക്സി എ36 5ജി സപ്പോർട്ട് ചെയ്യുന്നു. ശക്തമായ Snapdragon പ്രൊസസറാണ് ഈ സാംസങ് ഹാൻഡ്സെറ്റിനുള്ളത്. ആമസോണിൽ ലഭ്യമായിട്ടുള്ള ഈ പരിമിതകാല ഓഫറിന്റെ വിശദവിവരങ്ങളും ബാങ്ക് ഡിസ്‌കൗണ്ടുകളും, ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകളും വിശദമായി മനസിലാക്കാം.

Samsung Galaxy A36 5G Price Offer Amazon

8 GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 31,999 രൂപയാണ് ഫ്ലിപ്കാർട്ടിൽ വിലയെങ്കിലും ആമസോൺ ഇന്ത്യയിൽ 28,300 രൂപയ്ക്ക് വാങ്ങിക്കാം. നേരിട്ടുള്ള ഇളവിലൂടെ 28,300 രൂപയ്ക്ക് ഫോൺ ലഭിക്കുന്നതിനൊപ്പം 1000 രൂപയുടെ മികച്ച ബാങ്ക് ഓഫറും ഫോണിന് ലഭ്യമാണ്. ഇങ്ങനെ സാംസങ് ഗാലക്സി എ36 5ജി 27000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം. ഓസം ലാവെണ്ടർ നിറത്തിലുള്ള ഗാലക്സി എ36 ഫോണിന് മാത്രമാണ് ഇത്രയും മികച്ച വിലക്കിഴിവ്. പ്രീമിയം ഫീച്ചറുകളുള്ള ഹാൻഡ്സെറ്റ് 26,550 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് 999 രൂപയുടെ ആകർഷകമായ ഇഎംഐ ഡീലും അനുവദിച്ചിട്ടുണ്ട്. അതിനാൽ മാസം ഗഡുക്കളായി പണമടച്ച് ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് 1000 രൂപയിലും താഴെ വിലയാകുന്ന ഇഎംഐ ഓഫർ പ്രയോജനകരമാകും.

Samsung Galaxy A36 5G now available
Samsung Galaxy A36 5G

Also Read: കണ്ടാൽ ആരും വാങ്ങിപ്പോകും! ഹാരി പോട്ടർ ഹോഗ്വാർട്സ് സ്റ്റൈലിൽ Realme Buds T500 Pro

സാംസങ് ഗാലക്സി എ36 5ജിയുടെ പ്രത്യേകത എന്തൊക്കെ?

ഹാർഡ്‌വെയറിലേക്ക് വന്നാൽ 6.7 ഇഞ്ച് വലിപ്പമുള്ള AMOLED സ്‌ക്രീനാണ് സാംസങ് ഫോണിലുള്ളത്. ഇതിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 6GB റാമും 128GB സ്റ്റോറേജും സാംസങ് സ്മാർട്ട് ഫോൺ സപ്പോർട്ട് ചെയ്യുന്നു. 45W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയുള്ളതിനാൽ ഭേദപ്പെട്ട പവർ പെർഫോമൻസ് ഫോണിന് ലഭിക്കുന്നു.

സാംസങ് എ36 5ജിയിൽ 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 5MP മാക്രോ ക്യാമറയും ചേർന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 12 മെഗാപിക്സൽ ഫ്രണ്ട് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP67 റേറ്റിങ്ങും സാംസങ് എ36 5ജിയിലുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile