സ്മാർട്ട് ഫോണിൽ അരങ്ങേറ്റം കുറിച്ച് Mivi One 5G; 6000mAh ബാറ്ററിയും Snapdragon പ്രൊസസറും

സ്മാർട്ട് ഫോണിൽ അരങ്ങേറ്റം കുറിച്ച് Mivi One 5G; 6000mAh ബാറ്ററിയും Snapdragon പ്രൊസസറും

ഓഡിയോ വിപണിയിലെ ജനപ്രിയ ബ്രാൻഡായ മിവി സ്മാർട്ട് ഫോൺ വിപണിയിലേക്കും അരങ്ങേറ്റം കുറിച്ചു. കരുത്തുറ്റ Snapdragon പ്രൊസസറുള്ള Mivi One 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ദീർഘനേരം ചാർജ് നിലനിർത്താൻ സഹായിക്കുന്ന 6000mAh ഭീമൻ ബാറ്ററിയിലാണ് ഈ ഹാൻഡ്സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. കുറഞ്ഞ ബജറ്റിൽ 5G കണക്റ്റിവിറ്റിയും വമ്പൻ ഫീച്ചറുകളും ലഭിക്കുന്ന മിവി ഫോൺ മികച്ച ഹോം സർവീസ് എക്സ്പീരിയൻസും ഓഫർ ചെയ്യുന്നു. ലാവ, പോകോ, റെഡ്മി പോലുള്ള ഇന്ത്യയുടെ ബജറ്റ് സെഗ്മെന്റിലേക്ക് എത്തിയ മിവി ഫോണിന്റെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Mivi One 5G Specifications

HD+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള 6.75 ഇഞ്ച് IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോൺ നിർമിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണിലെ ഹൈലൈറ്റ് 4nm ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറാണ്. Vivo Y300 പോലുള്ള വമ്പൻ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊസസറാണിത്. 5G-ക്കായി മിക്ക ബജറ്റ് ഫോണുകളും യൂണിസോക് പ്രോസസറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിൽ വ്യത്യസ്തമായിരിക്കുകയാണ് മിനി വൺ 5ജി.

ക്യാമറയിലേക്ക് വന്നാൽ ഇതിൽ 50MP സാംസങ് ഐസോസെൽ റിയർ ക്യാമറയാണുള്ളത്. കൂടാതെ 8MP ഫ്രണ്ട് ക്യാമറയും വരുന്നു.

9.15mm കനത്തിൽ നിർമിച്ചിട്ടുള്ള ഫോണിൽ കരുത്തനായ 6,000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് 18W വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭിക്കും. അതുപോലെ ഈ ബജറ്റ് 5ജി ഹാൻഡ്സെറ്റിൽ അനാവശ്യ ആപ്പുകൾ പോലുള്ള ബ്ലോട്ട് വെയർ ഇല്ലാതെയുള്ള ആൻഡ്രോയിഡ് 16 വേർഷനാണ് പ്രവർത്തിക്കുന്നത്. രണ്ട് സോഫ്റ്റ് വെയർ അപ്ഡേറ്റുകളാണ് കമ്പനി ആദ്യ ഫോണിൽ ഓഫർ ചെയ്യുന്നത്.

Also Read: വിവോ ആരാധകർക്കായി അടുത്ത സ്റ്റാർ! ZEISS ക്യാമറയും 7200 mAh ബാറ്ററിയുമായി Vivo V80 ഉടനെത്തും

Mivi One 5G ഇന്ത്യയിലെ വില എത്ര?

മൂന്ന് റാം വേരിയന്റുകളാണ് ഫോണിനുള്ളത്. ഇവ മൂന്നിനും 128ജിബി ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ട് ലഭിക്കുന്നു. ലാവ ഇറക്കിയ വിരാട് വി1 ന് 64ജിബി സപ്പോർട്ട് മാത്രമാണ് കൊടുത്തിരുന്നത്. ഇക്കാര്യത്തിലും ഇന്ത്യയിലെ ബജറ്റ് ഫോൺ ഉപയോക്താക്കൾക്കൊപ്പമാണ് മിവി.

  • 4GB + 128GB: Rs 12,999
  • 6GB + 128GB: Rs 14,999
  • 8GB + 128GB: Rs 16,499

ഫ്ലിപ്‌കാർട്ടിന്റെ വരാനിരിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയിലിലാകും വിൽപ്പനയും. അതായത് ഒക്ടോബർ 8 ന് ഫോൺ ആകർഷകമായ ലോഞ്ച് ഓഫറുകളോടെ വിൽപ്പനയ്ക്ക് എത്തും. ആക്സിസ്, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡ് ഉടമകൾക്ക് 1,000 രൂപയുടെ കിഴിവും നേടാം.

Mivi Care+

മിവിയുടെ Mivi Care+ സർവീസ് തികച്ചും സൗജന്യമായി ലഭിക്കും. ഫോണിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ വീട്ടിലെത്തി റിപ്പെയർ ചെയ്ത് നൽകും. അതുപോലെ ഇന്ത്യയിലുടനീളം 500 സർവീസ് സെന്ററുകളും ഫോണിനായി കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile