വീണ്ടും ബഡ്ജറ്റ് ഫോൺ ;വിവോയുടെ Y12s സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

HIGHLIGHTS

വിവോയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

VIVO Y12S എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

9990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

വീണ്ടും ബഡ്ജറ്റ് ഫോൺ ;വിവോയുടെ Y12s സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ  വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു . Vivo Y12s എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . Vivo Y12s ഫോണുകൾക്ക് 5000mah ന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ  Rs 9990 രൂപയാണ് വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ HD+ IPS LCD ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek Helio P35  ലാണ് ഇതിന്റെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ  Android 10 ലാണ്  Vivo Y12s ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് 5000mahന്റെ (10W charging support ) ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9990 ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ Paytm മാൾ എന്നി സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile