5000MAH ന്റെ ബാറ്ററിയിൽ VIVO Y11പുറത്തിറക്കി ;വില 8,990

HIGHLIGHTS

വിവോയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ എത്തി

 

വിവോയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .വിവോയുടെ  VIVO Y11 എന്ന ഫോണുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000MAH ന്റെ ബാറ്ററിയിൽ ആണ് ഇത് എത്തിയിരിക്കുന്നത് .8990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

6.35  ഇഞ്ചിന്റെ LCD ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് . കൂടാതെ 720×1544 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് സ്റ്റൈൽ Notch ഡിസ്‌പ്ലേയാണുള്ളത് .12nm octa-core Qualcomm Snapdragon 439 പ്രൊസസ്സറുകളിൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിൽ ആണ് എത്തിയിരിക്കുന്നത് .കൂടാതെ Funtouch OS 9 on Android 9 Pie ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ കീ സ്മാർട്ട് ഫോണുകൾക്ക് റിയർ ഫിംഗർ പ്രിന്റ് സ്കാനറുകൾ ആണ് നൽകിയിരിക്കുന്നത് .

ഡ്യൂവൽ ക്യാമറ സെറ്റപ്പിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ + 2 മെഗാപിക്സലിന്റെ സെക്കണ്ടറി സെൻസറുകൾ അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .5000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .4G LTE, Wi-Fi, Bluetooth v4.0, GPS/ A-GPS, Micro-USB, USB OTG എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ ആണ് . 8,990 രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :