Vivo X90 Pro ആമസോണിൽ വൻ കിഴിവ്! Zeiss ട്യൂൺഡ് 50MP Triple ക്യാമറ, 120W ഫാസ്റ്റ് ചാർജിങ്ങും

ഒരു പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്, Vivo X90 Pro വൻ വിലക്കുറവിൽ വാങ്ങാം. Zeiss ട്യൂൺഡ് 50MP Triple ക്യാമറ സ്മാർട്ട് ഫോൺ ഇപ്പോൾ സ്വപ്നതുല്യമായ വിലക്കുറവിൽ സ്വന്തമാക്കാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഓഫർ ആമസോൺ ഇന്ത്യയിൽ നൽകുന്നു.

ക്ലാരിറ്റി ഫോട്ടോഗ്രാഫിയ്ക്ക് മാത്രമല്ല, ഈ വിവോ ഫോണിൽ മികച്ച ചാർജിങ് സപ്പോർട്ടുമുണ്ട്. വെറും മിനിറ്റുകൾക്കുള്ളിൽ ഫോൺ ഫുൾ ചാർജ് ചെയ്യാൻ സഹായിക്കുന്ന 120W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ട് ഇതിനുണ്ട്. പ്രീമിയം ലുക്കും കരുത്തുറ്റ പ്രോസസറും ഒത്തുചേരുന്ന വിവോ എക്സ്90 പ്രോ സ്മാർട്ട് ഫോണാണിത്. ഈ പരിമിതകാല ഓഫർ അവസാനിക്കുന്നതിന് മുമ്പ് ആമസോണിലെ ഡീലും, വിവോ എക്സ്90 പ്രോയുടെ സവിശേഷതകളും വിശദമായി അറിയാം.

Vivo X90 Pro Offer Amazon

ഇന്ത്യയിലെ സ്മാർട്ട് വിപണിയിൽ വിവോ ബ്രാൻഡുകൾക്ക് വലിയ ഡിമാൻഡാണുള്ളത്. 50MP മെയിൻ ക്യാമറയും, 32MP സെൽഫി ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. വിവോ എക്സ്90 പ്രോയ്ക്ക് 91,999 രൂപയാണ് വിപണി വില.

12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണാണിത്. ഇതിന് ഫ്ലിപ്കാർട്ടിൽ 54000 രൂപയ്ക്ക് അടുപ്പിച്ചാണ് വില. എന്നാൽ ആമസോൺ ഇന്ത്യയിൽ സ്മാർട്ട് ഫോൺ വെറും 49,999 രൂപയ്ക്ക് ലഭിക്കും. പരിമിതകാല ഓഫറാണെങ്കിലും സ്മാർട്ട് ഫോൺ 50000 രൂപയ്ക്കും താഴെ വാങ്ങാമെന്നതാണ് നേട്ടം. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ ഇളവും ലഭ്യമാണ്. ഇങ്ങനെ 48000 രൂപ റേഞ്ചിൽ ഫോൺ ലഭ്യമാകുന്നു.

6000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഈ പ്രീമിയം ഫോണിന് ലഭ്യമാണ്. വിവോ എക്സ്90 പ്രോയ്ക്ക് ആമസോൺ ഇപ്പോൾ 43500 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ഓഫർ ചെയ്യുന്നത്. ബാങ്ക് കാർഡ് പേയ്മെന്റ് വേണ്ടാത്തവർക്ക് 1,499 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കുന്നു. ഇതിന് ആമസോണിൽ 1,758 രൂപയുടെ ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു.

Also Read: പുതിയ റെഡ്മിയോട് പോരാടാൻ 6500mAh പവറിൽ TECNO Spark 50 5G പിറവി! 5 പ്രത്യേകതകൾ

വിവോ എക്സ്90 പ്രോ സവിശേഷതകൾ

വിവോയുടെ പ്രീമിയം ഫോണുകളിലുള്ള പ്രസിദ്ധമായ Zeiss ഫോട്ടോഗ്രാഫി നൽകിയിട്ടുള്ള ഫോണാണിത്. ഇതിൽ സീസ് ആക്ടീവ് ചെയ്യാത്തപ്പോൾ വിവോയുടെ വിവിഡ് ഫോട്ടോഗ്രാഫിയും ലഭിക്കുന്നു. വിവോ എക്സ്90 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ വിശദമായി പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റുമുള്ള ഫോണാണിത്. ഈ സ്മാർട്ട് ഫോണിൽ 2,800 x 1,260 പിക്‌സൽ റെസല്യൂഷനും, HDR10+ സാങ്കേതികവിദ്യയുടെ സപ്പോർട്ടും ലഭ്യമാണ്.
  2. പെർഫോമൻസ്: പവർ-പാക്ക്ഡ് പെർഫോമൻസിന് സ്മാർട്ട് ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 9200 ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു.
  3. ബാറ്ററി: വിവോ എക്സ്90 പ്രോയിൽ 120W ഫാസ്റ്റ് ചാർജിംഗിന്റെ സപ്പോർട്ടുണ്ട്. 50 വാട്ട് വയർലെസ് ചാർജിങ് ഫീച്ചറും വിവോ ഫോണിൽ ലഭിക്കുന്നു. ഇതിൽ 4,870mAh ബാറ്ററി സജ്ജീകരിച്ചിട്ടുണ്ട്.
  4. ക്യാമറ: ക്യാമറയിലേക്ക് വന്നാൽ വിവോ X90 പ്രോയിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. പ്രൈമറി ക്യാമറയിൽ OIS സപ്പോർട്ടുള്ള 50MP IMX866 സെൻസർ ഉപയോഗിച്ചിരിക്കുന്നു. EIS സപ്പോർട്ട് ചെയ്യുന്ന 50MP പോർട്രെയിറ്റ് സെൻസറും ഫോണിലുണ്ട്. മൂന്നാമതായി ഫോണിൽ 12MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസുണ്ട്. വിവോ എക്സ്90 പ്രോയിൽ 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :