ക്യാമറയിൽ തരംഗം സൃഷ്ട്ടിക്കാൻ വിവോ X60 സീരിയസ്സ് എത്തുന്നു

HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു

വിവോ X60 സീരിയസ്സ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ എത്തുന്നത്

ഈ മാസം 29നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു

ക്യാമറയിൽ തരംഗം സൃഷ്ട്ടിക്കാൻ വിവോ X60 സീരിയസ്സ് എത്തുന്നു

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നു .വിവോ X60 സീരിയസ്സ് സ്മാർട്ട് ഫോണുകളാണ് ഡിസംബർ 29നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നല്കികൊണ്ടുതന്നെയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ  Exynos 1080 പ്രോസ്സസറുകളിൽ പ്രതീക്ഷിക്കാം .അല്ലെങ്കിൽ ഒരുപക്ഷെ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 പ്രോസ്സസറുകളിലും പ്രതീക്ഷിക്കാവുന്നതാണ് .വിവോയുടെ X60 സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളാകും നൽകുക .

48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 13 മെഗാപിക്സൽ ക്യാമറകൾ ഉണ്ടാകും .അതുപോലെ തന്നെ 60X ഡിജിറ്റൽ സൂം സംവിധാനങ്ങളും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ്  33W ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങൾ .വിവോയുടെ X60 ,X60 Pro+ സീരിയസ്സുകൾ ഈ മാസം 29 നു തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile