Vivo X300 Ultra
സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ പുതിയ വിപ്ലവമാകുമോ ഇനി വരുന്ന വിവോ ഫ്ലാഗ്ഷിപ്പ് മോഡൽ. സാംസങ് എസ് സീരീസിലുള്ള 200MP ക്യാമറ എന്ന ബെഞ്ച് മാർക്കിനെ തകർക്കാൻ Vivo X300 Ultra ലോഞ്ച് ചെയ്യുന്നു. 200 മെഗാപിക്സൽ മെയിൻ സെൻസറും, അത്രതന്നെ കരുത്തുള്ള 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്ന സ്മാർട്ട് ഫോണാകുമിത്. ലുക്കിൽ ഒരു മുതുക്ക് ഫോണായ വിവോ എക്സ്300 അൾട്രായുടെ ഇന്ത്യ ലോഞ്ച് മെയ് മാസത്തിലാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അൾട്രാ സ്മൂത്ത് ഡിസ്പ്ലേ, ആധുനിക പ്രോസസർ, മികച്ച ഫോട്ടോഗ്രാഫി പെർഫോമൻസ് വിവോ ഫ്ലാഗ്ഷിപ്പിന്റെ ഹൈലൈറ്റുകളായിരിക്കും.
വിവോ എക്സ്300 അൾട്രാ മോഡലിനൊപ്പം താങ്ങാവുന്ന വിലയിലും ഒരു സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്യുന്നുണ്ട്. 6,500mAh ബാറ്ററിയും ട്രിപ്പിൾ ക്യാമറയുമുള്ള വിവോ X300 FE ഇതിനൊപ്പം വിപണിയിലെത്തും.
ഫോണിന്റെ ലോഞ്ച് തീയതിയെ കുറിച്ച് കമ്പനിയിൽ നിന്ന് ഔദ്യോഗിക പ്രസ്താവന ഇതുവരെയും വന്നിട്ടില്ല. എന്നാലും ടിപ്സ്റ്റർ അഭിഷേക് ശർമ എക്സിൽ കുറിച്ചത് ഫോൺ മെയ് മാസം അവതരിപ്പിക്കുമെന്നാണ്. വിവോ എക്സ്300 അൾട്രായുടെ ക്യാമറ ഹൈലൈറ്റുകളും മറ്റ് കിടിലൻ ഫീച്ചറുകളും എന്തൊക്കെയാകുമെന്ന് പരിശോധിക്കാം.
Also Read: BSNL 60 days plan: ദിവസം 5 രൂപ നിരക്കിൽ കിടു പ്ലാൻ, എയർടെലിനും ജിയോയ്ക്കും ചെക്ക്
ടിപ്‌സ്റ്റർ അഭിഷേക് യാദവ് പറയുന്നത് അനുസരിച്ച് രണ്ട് മോഡലുകളും മെയ് മാസത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിൽ 54,999 രൂപ വിലയുള്ള ഫോണായിരിക്കും വിവോ X300 FE എന്ന് വിശ്വസിക്കുന്നു. വിവോ X300 അൾട്രായ്ക്ക് ഇന്ത്യയിൽ 1,29,999 രൂപ ഏകദേശ വിലയാകും. എന്തായാലും ലോഞ്ചിന് ശേഷമാണ് കൃത്യമായ വില വിവരം എത്തുക.
2K റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുമുള്ള സ്മാർട്ട് ഫോണാണിത്. വിവോ എക്സ് 300 അൾട്രായിൽ 6.82 ഇഞ്ച് എൽടിപിഒ അമോലെഡ് പാനൽ നൽകുമെന്നാണ് സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഫോണിൽ കൊടുത്തേക്കും. ഇതിൽ വിവോ 7,000 എംഎഎച്ച് ബാറ്ററിയും 120W ചാർജിംഗ് സപ്പോർട്ടും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. IP68/IP69 റേറ്റിംഗും മെറ്റൽ ഫ്രെയിം, ആർമർ ഗ്ലാസ് പ്രൊട്ടക്ഷനും വിവോ എക്സ്300 അൾട്രായ്ക്കുണ്ടാകും.
ക്യാമറയിലേക്ക് വന്നാൽ Zeiss ട്യൂൺ ചെയ്ത ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്. OIS സപ്പോർട്ട് ചെയ്യുന്ന 200MP സോണി LYT-901 മെയിൻ സെൻസർ ഇതിലുണ്ട്. ഫോണിൽ 200MP സാംസങ് HPB പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും 50MP അൾട്രാ-വൈഡ് ക്യാമറയും കൊടുത്തേക്കും. വിവോ എക്സ്300 അൾട്രായിൽ മുൻവശത്ത് 50MP സെൽഫി ക്യാമറയും ഉൾപ്പെടുത്തുമെന്നാണ് സൂചന.
ഫ്ലാഗ്ഷിപ്പ് വാങ്ങാനാവത്തവർക്ക് വിവോ X300 FE കുറച്ചുകൂടി വില കുറഞ്ഞ ഫോണാണിത്. 6.31 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാകുമിത്. ഇതിൽ 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുള്ള സപ്പോർട്ടുമുള്ള സ്ക്രീനാണ് ഫോണിലുണ്ടാകുക.
വിവോ X300 എഫ്ഇയിൽ സ്‌നാപ്ഡ്രാഗൺ 8 Gen 5 ചിപ്‌സെറ്റ് ഇതിൽ കൊടുക്കുമെന്നാണ് വിവരം. ഫോണിൽ 90W വയർഡ്, 40W വയർലെസ് ചാർജിംഗുള്ള 6,500mAh ബാറ്ററി നൽകിയേക്കും. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ വിവോ എക്സ്300 എഫ്ഇയിലുണ്ടാകും. ഇതിന് മുകച്ച ഡ്യൂറബിലിറ്റിയുണ്ടായിരിക്കും. IP68/IP69 റേറ്റിംഗുള്ള ഫോൺ നിർമിച്ചിരിക്കുന്നത് പ്രീമിയം മെറ്റൽ ഫ്രെയിമിലാണ്.
ട്രിപ്പിൾ റിയർ ക്യാമറ ഫോണിൽ 50MP സോണി IMX921 മെയിൻ സെൻസറുണ്ട്. 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50MP സോണി IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഫോണിലുണ്ട്. വിവോ എക്സ്300 എഫ്ഇയിൽ 8MP അൾട്രാ-വൈഡ് സെൻസറും കൊടുത്തിരിക്കുന്നു. സെൽഫികൾക്കായി 50MP സാംസങ് JN1 സെൻസറും നൽകുമെന്നാണ് റിപ്പോർട്ട്.