സാംസങ്ങിനെ വെല്ലാൻ വിവോ! രണ്ട് 200MP ക്യാമറയുമായി Vivo X300 Ultra ഇന്ന് മുതൽ
സ്മാർട്ട്‌ഫോൺ ലോകത്തെ ക്യാമറ രാജാവാകാൻ വിവോയുടെ ഫ്ലാഗ്ഷിപ്പ് ഇന്ന് മുതൽ പർച്ചേസ് ചെയ്യാം. വിവോ തങ്ങളുടെ ഏറ്റവും കരുത്തൻ സ്മാർട്ട്‌ഫോണായ Vivo X300 Ultra ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. രണ്ട് 200MP ക്യാമറകളും 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. Snapdragon 8 Elite Gen 5 പ്രോസസറിലൂടെ പ്രീമിയം പെർഫോമൻസ് ലഭിക്കുന്ന വിവോ ഫോണാണിത്. വിവോയുടെ ഈ പുതിയ ഫോണിന്റെ സവിശേഷതകളും ഇന്നത്തെ ഓഫറുകളും അറിയാം.
SurveyVivo X300 Ultra Price, Sale India
ഇപ്പോൾ വിവോയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ പർച്ചേസിന് ലഭ്യമാണ്. 16 ജിബി, 512 ജിബി വേരിയന്റുകളുള്ള ഫോണിന് 1,59,999 രൂപയാണ് വിലയാകുന്നത്. ക്ലിപ്സ് ബ്ലാക്ക്, വിക്ടറി ഗ്രീൻ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
വിവോ സീസ് ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2 അൾട്രായ്ക്ക് വില 27,999 രൂപയാണ്. വിവോ ഇമേജിംഗ് ഗ്രിപ്പ് കിറ്റിന് 11,999 രൂപയുമാകുന്നു.
വിവോ എക്സ് 300 അൾട്രായിൽ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെയും ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, മറ്റ് ഓൺലൈൻ റീട്ടെയിലർമാരിലൂടെയും ഓഫ്ലൈനിലൂടെയും വാങ്ങാം.

Also Read: BSNL ധമാക്ക! ജിയോയും എയർടെലും മാറി നിൽക്കും, 70 ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും
വിവോ എക്സ്300 അൾട്രാ സവിശേഷതകൾ
6.82 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് സുഗമമായ 144 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ആണ് ഫോണിലെ പ്രോസസർ. ഇത് അഡ്രിനോ 840 ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുമായി ജോഡിയാക്കിയിരിക്കുന്നു. 6600mAh ബാറ്ററിയിലാണ് വിവോ എക്സ്300 അൾട്രാ പ്രവർത്തിക്കുന്നത്. 100 W ഫ്ലാഷ് ചാർജിങ്, 40W വയർലെസ് ഫ്ലാഷ് ചാർജിങ് സപ്പോർട്ട് ഇതിൽ ലഭിക്കുന്നു.
ആൻഡ്രോയിഡ് 16, OriginOS 6 സോഫ്റ്റ് വെയറിൽ ഫോൺ പ്രവർത്തിക്കുന്നു. 200MP മെയിൻ സെൻസറാണ് ഫോണിന്റെ ഹൈലൈറ്റ്. 50MP വൈഡ്-ആംഗിൾ ക്യാമറയ്ക്കൊപ്പം, ഫോണിൽ 200MP ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു.
50MP ഓട്ടോഫോക്കസ് സെൽഫി ക്യാമറ വിവോ എക്സ്300 അൾട്രായിലുണ്ട്. . സ്റ്റാൻഡേർഡ് പോർട്രെയ്റ്റ്, പ്രോ, പനോരമ, ടൈം-ലാപ്സ്, AI Erase, AI പോർട്രെയ്റ്റ് എൻഹാൻസ്‌മെന്റ്, AI വീഡിയോ സ്റ്റെബിലൈസേഷൻ ഫീച്ചറുകളുള്ള ഫോണാണിത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile