ഫ്ലാഗ്ഷിപ്പ് കില്ലർ Vivo X300 FE ഇന്ത്യയിലേക്ക്, സ്നാപ്ഡ്രാഗൺ 8 Gen 5 കരുത്തിൽ വെറൈറ്റി കളറിൽ…

വിവോയുടെ പ്രീമിയം സ്മാർട്ട്‌ഫോൺ നിരയിലേക്ക് പുതിയൊരു ഫാൻ എഡിഷൻ കൂടി ലോഞ്ചിന് തയ്യാറെടുക്കുന്നു. അതിശയിപ്പിക്കുന്ന പെർഫോമൻസും വേറിട്ട ഡിസൈനും വെറൈറ്റി കളറുമുള്ള Vivo X300 FE അധികം വൈകാതെ ഇന്ത്യയിൽ എത്തുമെന്നാണ് വിവരം. ലോകത്തെ ഏറ്റവും കരുത്തനായ Snapdragon 8 Gen 5 പ്രോസസറിലാണ് ഫോൺ അവതരിപ്പിക്കുക.

ഈ ഫാൻ എഡിഷൻ മെയ് ആദ്യ വാരം ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന വാർത്തകൾ വരുന്നു. സോണിയുടെ സെൻസറും മികവുറ്റ ഫ്രണ്ട് സെൻസറുകളുമായാണ് സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്യുന്നത്. വിവോ എക്സ്300 എഫ്ഇയുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഏകദേശ വിലയും അറിയാം.

Vivo X300 FE India Price

മെയ് ആദ്യ വാരം വിവോ X300 FE പുറത്തിറങ്ങുമെന്നതാണ് പുതിയ വാർത്ത. മൂന്ന് കളർ ഓപ്ഷനുകളിലാകും വിവോ ഫ്ലാഗ്ഷിപ്പ് കില്ലർ അവതരിപ്പിക്കുന്നത്. പർപ്പിൾ, ബ്ലാക്ക് നിറങ്ങളിലും ഇന്ത്യക്കാർക്ക് വേണ്ടി മാത്രം പച്ച നിറത്തിലും ഫോൺ ലോഞ്ച് ചെയ്യുന്നു.

മറ്റ് രാജ്യങ്ങളിൽ പർപ്പിൾ, ബ്ലാക്കിന് പുറമെ ഗ്രാഫൈറ്റ് കളറിലുള്ള വിവോ ഫോണാകും വരുന്നത്. ഇന്ത്യയിൽ സ്മാർട്ട് ഫോണിന് 71000 രൂപയാകും ഏകദേശ വിലയെന്ന് കണക്കാക്കുന്നു.

വിവോ എക്സ്300 എഫ്ഇ സവിശേഷതകൾ

വിവോ X300 FE 5ജിയിൽ 120Hz റിഫ്രഷ് റേറ്റും 5000 nits പീക്ക് ബ്രൈറ്റ്‌നസും സപ്പോർട്ട് ചെയ്യുന്നുവെന്നാണ് സൂചന. 6.31-ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ ഇതിന് കൊടുക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നു.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി സെൻസർ ഫോണിനുണ്ടാകും. ഇതിൽ 3x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുള്ള ഒരു 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസറും നൽകുന്നുണ്ട്. ഇതിന് പുറമെ 8MP അൾട്രാ വൈഡ് ആംഗിൾ സെൻസറും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുണ്ടാകുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കും വിവോ ഫോണിന് മുൻവശത്ത് 50MP ഷൂട്ടർ ഉണ്ടായിരിക്കും.

ക്വാൽകോമിന്റെ Snapdragon 8 Gen 5 പ്രൊസസറിലൂടെ മികവുറ്റ പെർഫോമൻസ് സ്മാർട്ട് ഫോണിൽ ലഭിക്കും. ഇത് കുറഞ്ഞത് 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്ന പ്രോസസറാകും. പവറിനായി വിവോ ഫ്ലാഗ്ഷിപ്പ് കില്ലറിൽ 6500mAh ബാറ്ററി ഉൾപ്പെടുത്തുന്നു. ഇത് 90W വയർഡ്, 40W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :