Vivo X200T Malayalam Offer
പ്രീമിയം ക്യാമറ നോക്കുന്നവർക്ക് ഇതാ മികച്ചൊരു സ്മാർട്ട് ഫോൺ ഡീൽ എത്തിയിരിക്കുന്നു. ZEISS Telephoto ക്യാമറയുള്ള Vivo X200T 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാണ്. ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും മികച്ച സ്റ്റൈലിഷ് സ്മാർട്ട് ഫോണാണിത്. 3000 രൂപ വരെ ഗംഭീരമായ ബാങ്ക് ഓഫർ ലഭ്യമാണ്. പരിമിതകാലത്തേക്കുള്ള ഈ ഓഫറിൽ വിവോ എക്സ്100ടി ഇഎംഐ, എക്സ്ചേഞ്ച് ഡീലിലും ലഭ്യമാണ്. ഫോണിന്റെ സവിശേഷതകളും ഇന്ത്യയിലെ ഓഫറുകളും വിശദമായി അറിയാം.
വിവോ എക്സ്200ടി 5ജിയ്ക്ക് ഇന്ത്യയിൽ വില 79,999 രൂപയാണ്. ഫ്ലിപ്കാർട്ടിൽ 20000 രൂപയുടെ നേരിട്ടുള്ള ഇളവ് ലഭിക്കുന്നു. ഇതിലൂടെ വിവോ ഫോൺ 59999 രൂപയ്ക്കാണ് വിൽക്കുന്നത്.
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡ് വഴി 3000 രൂപ കിഴിവ് ലഭിക്കും. ഇതിലൂടെ 56999 രൂപയ്ക്ക് പ്രീമിയം ഹാൻഡ്സെറ്റ് വാങ്ങിക്കാം.
ആകർഷകമായ ഇഎംഐ ഓഫറും വിവോ എക്സ്200ടി ഫോണിന് ലഭിക്കുന്നു. 43650 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ഫ്ലിപ്കാർട്ട് തരുന്നത്. മാറ്റി വാങ്ങുന്ന പഴയ ഫോണിന് അടിസ്ഥാനമാക്കി ഓഫറിലും വ്യത്യാസം വരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 5000 രൂപയുടെ ഇഎംഐ ഓഫറിലും വിവോ എക്സ്200ടി വാങ്ങിക്കാം. 12 മാസത്തേക്കാണ് ഫോണിന്റെ ഇഎംഐ ഓഫർ.
സ്റ്റൈലിഷ് പ്രീമിയം ലുക്കുള്ള വിവോ എക്സ്200ടിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള 6.67 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് ഈ വിവോ എക്സ്200ടിയ്ക്കുള്ളത്. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, ദൈനംദിന പെർഫോമൻസിനും മികച്ച ഫോണാണിത്. മീഡിയടെക് ഡൈമെൻസിറ്റി 9400+ പ്രോസസറാണ് ഈ ഫോണിലുള്ളത്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ സീസ് സെൻസറാണ് വിവോ എക്സ്200ടിയിലുള്ളത്. ഇതിൽ OIS സപ്പോർട്ട് ചെയ്യുന്ന 50MP സോണി LYT702 പ്രൈമറി സെൻസറുണ്ട്. ഫോണിൽ 50MP സാംസങ് JN1 അൾട്രാ-വൈഡ് ക്യാമറയും 3x സൂം പിന്തുണയുള്ള 50MP സോണി LYT600 ടെലിഫോട്ടോ ലെൻസും സ്മാർട്ട് ഫോണിൽ നൽകിയിരിക്കുന്നു. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP സെൽഫി ക്യാമറയുമുണ്ട്.
Also Read: BSNL 5 Months Plan: ഒരു ഗംഭീര പ്ലാൻ, അൺലിമിറ്റഡ് കോളുകളും 2GB പ്രതിദിന ഡാറ്റയും!
90W വയർഡ് ഫ്ലാഷ് ചാർജിംഗിനെ വിവോ എക്സ്200ടി പിന്തുണയ്ക്കുന്നു. ഫോണിൽ 40W വയർലെസ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. ഫോണിൽ കരുത്തനായ വലിയ 6,200mAh ബാറ്ററിയും വരുന്നു. സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ വിവോ എക്സ്200ടിയിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 സോഫ്റ്റ് വെയറാണുള്ളത്.
പൊടി, ജല പ്രതിരോധിക്കുന്നതിനായി ഫോണിൽ IP68, IP69 റേറ്റിംഗുകളുള്ള പ്രീമിയം ഡ്യൂറബിലിറ്റി സവിശേഷതകളും വിവോ ഉൾപ്പെടുത്തിയിട്ടുണ്ട്.