Vivo X200 Pro with 200MP Camera Price drop on Amazon deal
സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ സാംസങ്ങിനെയും ഷവോമിയെയും തകർക്കുന്ന ആൻഡ്രോയിഡ് ഫോണുകളാണ് വിവോ അവതരിപ്പിക്കുന്നത്. Zeiss ട്യൂൺഡ് ലെൻസുകളും APO സർട്ടിഫിക്കേഷനുമുള്ള ക്യാമറയിൽ പുറത്തിറക്കിയ Vivo X200 Pro വിലക്കുറവിൽ വാങ്ങിക്കാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിനേക്കാൾ വലിയ ലാഭത്തിലാണ് ആമസോൺ ഇന്ത്യയിൽ സ്മാർട്ട് ഫോൺ വിൽക്കുന്നത്.
മികച്ച പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയും അതിനൂതന പ്രോസസറിലൂടെ മികവുറ്റ പെർഫോമൻസും ഈ വിവോ ഫോണിൽ ലഭിക്കും. സ്റ്റൈലിലും വിട്ടുവീഴ്ചയില്ലാത്തെ ഫ്ലാഗ്ഷിപ്പ് മോഡലുകൾ നോക്കുന്നവർക്ക് 80000 രൂപ റേഞ്ചിൽ ആമസോണിൽ ഫോൺ വാങ്ങിക്കാം. ആമസോണിൽ ലിമിറ്റഡ് പീരിയഡ് ഓഫറിലാണ് വിവോ എക്സ്200 പ്രോ വിൽക്കുന്നത്. ആകർഷകമായ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്‌ചേഞ്ച് ബോണസുകളും ഫോണിന് ലഭിക്കുന്നു.
തവണ തവണയായി പണമടയ്ക്കേണ്ടവർക്ക് ഇഎംഐ ഓഫറുകളും ലഭ്യമാണ്. വ്ളോഗേഴ്സിനും മറ്റും മികച്ചതായ രീതിയിൽ 16 ജിബി റാം, 512GB സ്റ്റോറേജും ഫോൺ പിന്തുണയ്ക്കുന്നു. ഈ പുത്തൻ വിവോ എക്സ്200 പ്രോ ഫോണിന്റെ ആമസോൺ ഓഫറും പ്രധാന സവിശേഷതകളും വിശദമായി അറിയാം.
512 ജിബി ഇന്റേണൽ സ്റ്റോറേജുള്ള വിവോ എക്സ്200 പ്രോ ഫോണിനാണ് ഇളവ്. 1,01,999 രൂപയ്ക്കാണ് ഫ്ലാഗ്ഷിപ്പ് മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിയത്. ആമസോൺ ഇതിന് 19 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 20000 രൂപയ്ക്ക് അടുത്ത് ഇളവ് വിവോ പ്രീമിയം ഫോണിന് ലഭ്യമാണ്.
ആമസോൺ ഇന്ത്യയിൽ 16ജിബി ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 82,900 രൂപയ്ക്കാണ്. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ ഡിസ്കൗണ്ടും ഇപ്പോൾ ലഭിക്കുന്നു. ഇതുകൂടി ചേർത്താൽ വിവോ എക്സ്200 പ്രോ 81000 രൂപ റേഞ്ചിൽ വാങ്ങിക്കാം. ബാങ്ക് കാർഡ് ഉപയോഗിക്കാത്തവർക്ക്, ആമസോൺ പേയിലൂടെ 2487 രൂപയുടെ ഇളവ് ലഭിക്കും. ഇങ്ങനെ 80000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.
53800 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ലഭ്യമാണ്. മാറ്റി വാങ്ങുന്ന പഴയ ഫോണിന്റെ ക്വാളിറ്റിയും പഴമയും മോഡലും അനുസരിച്ച് ഇതിൽ വ്യത്യാസം വരുന്നു. 2,915 രൂപയുടെ ഇഎംഐ ഇടപാടുകളും വിവോ എക്സ്200 പ്രോയ്ക്ക് ലഭ്യമാണ്.
Also Read: Xiaomi 17 Ultra വാങ്ങാൻ സമയമായി, ലോകത്തെ ആദ്യ 1-ഇഞ്ച് LOFIC ക്യാമറയും 200MP ടെലിഫോട്ടോയും!
വിലക്കുറവിൽ വിൽക്കുമ്പോൾ പർച്ചേസ് ചെയ്യാവുന്ന ഫ്ലാഗ്ഷിപ്പ് മോഡലാണിത്. സ്ലിം ആയ ഡിസൈനിൽ, മികച്ച ഡ്യൂറബിലിറ്റിയ്ക്കും ട്രിപ്പിൾ റിയർ ക്യാമറയുമുള്ള ഫോണാണിത്. വിവോ എക്സ്200 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിച്ചാൽ നിങ്ങൾക്ക് അനുയോജ്യമായ സ്മാർട്ട് ഫോണാണോ എന്ന് മനസിലാക്കാം.