ZEISS 50MP ക്യാമറ Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ 30000 രൂപ കുറവിൽ ആമസോണിൽ!

ZEISS 50MP ക്യാമറ Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ 30000 രൂപ കുറവിൽ ആമസോണിൽ!

വിവോ ആരാധകരേ, നിങ്ങൾക്കുള്ള സുവർണാവസരം ഇതാ. ZEISS 50MP Main ക്യാമറയുള്ള vivo X100 Pro ഗംഭീരമായ കിഴിവിൽ സ്വന്തമാക്കാം. അതിശയകരമായ ബാങ്ക് ഇളവും എക്സ്ചേഞ്ച് ഡീലും ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്. ആമസോൺ ഇന്ത്യയിലാണ് വിവോ എക്സ്100 പ്രോ വിലക്കുറവിൽ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിൽ 80000 രൂപയ്ക്ക് മുകളിലാണ് വില. ആമസോണിൽ ഇതിന് 30000 രൂപയോളം ഇളവ് ലഭ്യമാണ്. 57000 രൂപയുടെ താഴെ വിവോ എക്സ്100 പ്രോ വാങ്ങിക്കാവുന്നതാണ്. ഫോണിന്റെ പ്രത്യേകതകളും ഓഫറുകളും താഴെ കൊടുക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

vivo X100 Pro Price Offer

16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുള്ള ഫോണാണിത്. ഇതിന് ആമസോണിൽ ഇപ്പോഴത്തെ വില 58,999 രൂപയാകുന്നു. ആക്സിസ്, എസ്ബിഐ കാർഡിലൂടെ 1500 രൂപ വരെയുള്ള കിഴിവ് നേടാം. ഇങ്ങനെ വിവോ ഫോൺ 57000 രൂപ റേഞ്ചിൽ സ്വന്തമാക്കാം.

വിവോ എക്സ്100 പ്രോയ്ക്ക് ആമസോണിൽ 42,000 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ലഭ്യമാണ്. 1769 രൂപയുടെ മികച്ച ക്യാഷ്ബാക്ക് ആമസോൺ പേ വഴി സ്വന്തമാക്കാം. നിങ്ങൾക്ക് വേണമെങ്കിൽ ഫോൺ 2,074 രൂപയുടെ ഇഎംഐയിലൂടെയും പർച്ചേസ് ചെയ്യാവുന്നതാണ്. 1,538 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്. ഇത് ആമസോണിലെ പരിമിതകാല ഡീലാണ്.

Vivo X100 Pro Unboxing Video
Vivo X100 Pro Unboxing Video

വിവോ എക്സ്100 പ്രോ സവിശേഷതകൾ

വിവോ ഫോണിന് ഗംഭീരമായ ഡിസൈനും മികച്ച ഫോട്ടോഗ്രാഫി പെർഫോമൻസുമുണ്ട്. വിവോ എക്സ് 100 പ്രോയിൽ കർവ്ഡ് ഗ്ലാസ് ബോഡിയാണുള്ളത്. ഇത് അലുമിനിയം ഫ്രെയിമിൽ നിർമിച്ചിരിക്കുന്നു. ഫോണിന് പിൻഭാഗത്ത് വലിയ വൃത്താകൃതിയിലുള്ള ZEISS-ബ്രാൻഡഡ് ക്യാമറ മൊഡ്യൂൾ കൊടുത്തിട്ടുണ്ട്.

Also Read: Xiaomi 14 Civi: ഇപ്പോൾ വാങ്ങിയാൽ കീശ കാലിയാകില്ല, 32MP Dual Selfie ക്യാമറ ഫോൺ വൻ കിഴിവിൽ

ഇനി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ പോലുള്ള ഫീച്ചറുകൾ എങ്ങനെയാണെന്ന് നോക്കാം.

  1. ഡിസ്പ്ലേ: 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2K റെസല്യൂഷൻ സ്ക്രീനിന് 3200×1440 പിക്സൽ റെസല്യൂഷനുണ്ട്. 120Hz റിഫ്രഷ് റേറ്റ്, HDR10+, 3000 nits പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ട് ഇതിനുണ്ട്.
  2. പ്രോസസർ: 4nm പ്രോസസ്സിൽ നിർമ്മിച്ച ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റ് ഇതിനുണ്ട്. ഏറ്റവും ശക്തമായ ആൻഡ്രോയിഡ് പ്രോസസറുകളിൽ ഒന്നാണിതെന്ന് പറയാം.
  3. ക്യാമറ: വിവോ എക്സ് 100 പ്രോയിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഒഐഎസ് പിന്തുണയ്ക്കുന്ന 50 എംപി 1 ഇഞ്ച് Sony IMX989 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. 50 എംപി അൾട്രാ-വൈഡ് സെൻസർ വിവോ ഫോണിലുണ്ട്. 4.3x ഒപ്റ്റിക്കൽ സൂമും 100x ഡിജിറ്റൽ സൂമും ഉള്ള ക്യാമറയാണിത്. ഇതിൽ 50 എംപി ZEISS APO ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുന്നു. 32 എംപി ഫ്രണ്ട് ക്യാമറയുണ്ട്. ഇത് 4K വീഡിയോ പിന്തുണയ്ക്കുന്നു.
  4. ബാറ്ററി: X100 പ്രോയിൽ 100W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ കരുത്തുറ്റ 5400mAh ബാറ്ററിയുണ്ട്.
  5. മറ്റ് ഫീച്ചറുകൾ: ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ വിവോ എക്സ്100 പ്രോയിലുണ്ട്. ഇതിൽ IP68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് സപ്പോർട്ട് ലഭിക്കുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, IR ബ്ലാസ്റ്റർ, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഫോൺ യുഎസ്ബി 3.2 സപ്പോർട്ട് ചെയ്യുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo