vivo v80 lite expected price
Zeiss ക്യാമറയുമായി എത്തിയ വിവോ വി70 ഹിറ്റായതിന് പിന്നാലെ, Vivo V80 Lite ഇന്ത്യയിലേക്ക് വരുന്നു. ഇന്ത്യയിലെ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിൽ മികച്ച ബ്രാൻഡായി വിവോ ഇടംപിടിച്ചിരുന്നു. 7050 mAh-ന്റെ കൂറ്റൻ ബാറ്ററിയാണ് വരാനിരിക്കുന്ന വിവോ വി80 ലൈറ്റിനുണ്ടാകുക.
ഓഗസ്റ്റ് 6-ന് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വിവോ എസ്2 അവതരിപ്പിച്ചിരുന്നു. ഇതിന്റെ റിബ്രാൻഡഡ് വേർഷനായിരിക്കും വിവോ വി80 ലൈറ്റ് 5ജി. ഇക്കാര്യം ഔദ്യോഗികമായി വിവോ അറിയിച്ചിട്ടില്ലെങ്കിലും ഫോണിന്റെ പുറത്തുവിട്ട ഫോട്ടോകളിലൂടെ ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നത്. രണ്ട് ഫോണുകളും ഫീച്ചറുകളിലും ഡിസൈനിലും അടിസ്ഥാനപരമായി സമാനതകളുള്ളതാണോ? ഇതിന്റെ കൂടുതൽ ടീസറുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവോ വി80 ലൈറ്റിനെ കുറിച്ച് ഇതുവരെ ലഭിച്ച വിവരങ്ങൾ നോക്കാം.
വളഞ്ഞ അരികുകളുള്ള ഡിസ്പ്ലേയും താരതമ്യേന കനം കുറഞ്ഞ മെറ്റൽ ഫ്രെയിമുമുള്ള ഫോണാണിത്. വിവോ വി80 ലൈറ്റിന് ബ്ലൂ, വൈറ്റ് എന്നീ രണ്ട് കളർ വേരിയന്റുകളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: 300 രൂപയ്ക്ക് അടിപൊളി Jio ഓഫർ! പ്രൈസ് ലോക്ക് ചെയ്താൽ 2027 വരെ റീചാർജ് വില കൂടിയാലും ടെൻഷനില്ല
വിവോ എസ്2 ന്റെ ഏകദേശം അതേ ഫീച്ചറുകളാണ് വിവോ വി80 ലൈറ്റിനും നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കിൽ ഫോണിൽ ഈ ഫീച്ചറുകളെല്ലാം പ്രതീക്ഷിക്കാം.
6.83 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള ഫോണിന് 120Hz റിഫ്രെഷ് റേറ്റാണ് ഡിസ്പ്ലേയ്ക്കുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 7360 ടർബോ പ്രോസസറുള്ള സ്മാർട്ട് ഫോൺ ആയിരിക്കും ഇത്. ഇതിൽ 50MP പ്രൈമറി ക്യാമറയ്ക്കൊപ്പം 2MP സെക്കൻഡറി ക്യാമറയും, സെൽഫികൾക്കായി 32MP ഫ്രണ്ട് ക്യാമറയും ഇതിൽ കൊടുക്കും.
7050mAh ബാറ്ററിയാണ് വിവോ വി80 ലൈറ്റ് 5ജിയിലുള്ളത്. ഈ സ്മാർട്ട് ഫോൺ 44W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 ആണ് സോഫ്റ്റ്‌വെയർ. IP68, IP69 റേറ്റിംഗും ഈ വിവോ ഫോണിൽ പ്രതീക്ഷിക്കാം.