Vivo V70 FE: 200MP ക്യാമറയും 7000mAh ബാറ്ററിയും, ഒടുക്കത്തെ ഗ്ലാമറും! ഫ്ലിപ്കാർട്ടിൽ വിലയിടിഞ്ഞു
നിങ്ങളുടെ അടുത്ത ഫോൺ മികച്ച ലുക്കും കിടിലൻ ഫീച്ചറുകളുമുള്ള ഒരു പ്രീമിയം സ്മാർട്ട്‌ഫോൺ തന്നെയാകട്ടെ! അടുത്തിടെ പുറത്തിറങ്ങി, വിപണിയിൽ തരംഗമായി മാറിയ Vivo V70 FE ഇപ്പോൾ വിലക്കിഴിവിൽ വാങ്ങിക്കാം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ടിലാണ് കൂടുതൽ ഇളവ്. ആകർഷകമായ ബാങ്ക് ഇളവും ഇൻസ്റ്റന്റ് കിഴിവും ചേർത്ത് വിവോ വി70 എഫ്ഇ വാങ്ങിക്കാനുള്ള അവസരമാണിത്. നിങ്ങളുടെ കൈയിലുള്ള പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്കായി മികച്ച എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. 200 ക്യാമറയിലൂടെ മികവുറ്റ ഫോട്ടോഗ്രാഫിയും 7000എംഎച്ച് ബാറ്ററിയുടെ കരുത്തും ചേർന്ന സ്മാർട്ട് ഫോണാണിത്. വിവോ വി70 എഫ്ഇയുടെ ലഭിച്ച പുതിയ ഓഫർ വിവരങ്ങളും സവിശേഷതകളും അറിയാം.
SurveyVivo V70 FE Price Cut Flipkart
200എംപി ക്യാമറ ഫോൺ സാധാരണക്കാർക്കും ചേരുന്ന ബജറ്റിൽ എത്തിച്ച ഫോണാണ് വിവോ വി70 എഫ്ഇ. സ്മാർട്ട് ഫോണിന് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ഫ്ലിപ്കാർട്ട് തരുന്നു.
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ 5ജിയുടെ വിപണി വില 41,999 രൂപയാണ്. ഇതിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ വില 37,999 രൂപയാണ്. ഇതിൽ നിന്നും കൂടുതൽ ലാഭം കണ്ടെത്താൻ ബാങ്ക് കാർഡ് കിഴിവുകൾ പ്രയോജനപ്പെടുത്താം.
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 1900 രൂപയുടെ ഇളവ് ലഭിക്കുന്നു. ഇങ്ങനെ വിവോ വി70 എഫ്ഇ 36000 രൂപയ്ക്ക് വാങ്ങിക്കാം. 33200 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ സ്റ്റൈലിഷ്, പ്രീമിയം ഫോൺ 12 മാസത്തേക്ക് 3167 രൂപ ഇഎംഐയിലും സ്വന്തമാക്കാം.
Also Read: സമയം പൊന്നുപോലെ ലാഭിക്കാം! ലൈഫ് ഈസിയാക്കാൻ ഈ Smart Gadgets വീട്ടിലുണ്ടോ?
വിവോ വി70 എഫ്ഇ സവിശേഷതകൾ
OIS സപ്പോർട്ടുള്ള ക്യാമറയും സാധാരണ ഫോണുകളിൽ കാണാത്ത 7000എംഎഎച്ച് ബാറ്ററിയുമുള്ള വിവോ വി70എഫ്ഇ ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി, ഡ്യൂറബിലിറ്റി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
- ഡിസ്പ്ലേ: 6.83 ഇഞ്ച് AMOLED പാനലിലാണ് വിവോ വി70 എഫ്ഇ നിർമിച്ചിരിക്കുന്നത്. 1.5K റെസല്യൂഷനിലാണ് ഈ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. 120Hz റിഫ്രഷ് റേറ്റുള്ളതിനാൽ വിവോ ഫോണിൽ സ്മൂത്ത് സ്ക്രോളിങ്ങുമുണ്ട്. HDR10+ സപ്പോർട്ടും 1900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും വിവോ ഫോണിലുണ്ട്.
- പ്രോസസർ: ഈ വിവോ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറാണ് നൽകിയിട്ടുള്ളത്. LPDDR5X RAM, UFS 3.1 സ്റ്റോറേജുമായി ഇത് ജോഡിയാക്കിയിരിക്കുന്നു.
- ക്യാമറ: 200MP മെയിൻ സെൻസറുള്ള ഫോണാണിത്. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുണ്ട്. വിശാലമായ ഫോട്ടോകൾ പകർത്താൻ ഫോണിൽ 8MP അൾട്രാവൈഡ് ലെൻസും കൊടുത്തിരിക്കുന്നു.
- ബാറ്ററി: കരുത്തനായ 7,000mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണിന് 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു.
- ഡ്യൂറബിലിറ്റി: വിവോ വി70 എഫ്ഇ IP68, IP69 റേറ്റിങ്ങാണ് ഫോണിലുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
