പവറിലും ക്യാമറയിലും രാജാവ് ഇവൻ തന്നെ! Vivo V70 FE ഇപ്പോൾ വൻ വിലക്കുറവിൽ ആമസോണിൽ

200MP ക്യാമറയും 7000mAh വമ്പൻ ബാറ്ററിയുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് Vivo V70 FE ഇന്ത്യയിലെത്തിയത്. പ്രീമിയം ഡിസൈനും 5G കരുത്തും പവർഫുൾ ബാറ്ററിയും ഒത്തുചേർന്ന ഫോണിന് ഇപ്പോഴിതാ വിലക്കുറവ് ലഭ്യമാണ്. ബാങ്ക് ഓഫറുകളും ചേർത്ത് ആമസോണിൽ നിന്ന് 40000 രൂപയ്ക്കും താഴെ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. ലോഞ്ച് സമയത്ത് 37,999 രൂപയ്ക്ക് വിറ്റിരുന്ന ഫോൺ വീണ്ടും അതേ റേഞ്ചിൽ എത്തി. 3,800 വരെയുള്ള ബാങ്ക് ഡിസ്കൗണ്ടും നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ആമസോൺ അനുവദിച്ചിട്ടുണ്ട്. വിവോ വി70 എഫ്ഇയുടെ ഓഫറുകളും സവിശേഷതകളും അറിയാം.

Vivo V70 FE Price Offer India

ഫ്ലിപ്കാർട്ടിലും ആമസോണിലും വിവോ വി70 എഫ്ഇ ഒരേ വിലയിലാണ് വിൽക്കുന്നത്. എന്നാൽ ആമസോൺ ഇന്ത്യയിൽ സ്റ്റൈലിഷ് ഹാൻഡ്സെറ്റിന് ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് കൂടി ലഭിക്കുന്നു എന്നതാണ് വ്യത്യാസം.

8GB റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. മൺസൂൺ ബ്ലൂ, നോർതേൺ ലൈറ്റ്സ് പർപ്പിൾ എന്നീ രണ്ട് കാലാവസ്ഥ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്. ഇവ രണ്ടും ഓഫറിൽ ലഭ്യമാണ്.

200MP OIS ക്യാമറ വിവോ 5ജിയ്ക്ക് ആമസോണിൽ മികച്ച ബാങ്ക് കിഴിവാണ് ലഭിക്കുന്നത്. HDFC, ICICI, ആക്സിസ് Bank ക്രെഡിറ്റ് കാർഡുകൾക്ക് 3800 രൂപ ബാങ്ക് കിഴിവുണ്ട്. ഇങ്ങനെ 38,199 രൂപയ്ക്ക് വിവോ വി70 എഫ്ഇ സ്വന്തമാക്കാം. ഇഎംഐയിൽ വാങ്ങിയാലും ഫുൾ പേയ്മെന്റിൽ വാങ്ങിയാലും ഈ ഇളവ് ലഭ്യമാണ്. HSBC ക്രെഡിറ്റ് കാർഡ് EMI ട്രാൻസാക്ഷനുകൾക്ക് മാത്രമായി 5% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. 39,899 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും, 1,477 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നു. ആമസോൺ പേ ക്യാഷ്ബാക്കിലൂടെ 1000 രൂപയ്ക്ക് മുകളിലുള്ള ക്യാഷ്ബാക്കും ലഭ്യമാണ്.

Also Read: താഴെയിറങ്ങി! Vivo X300 FE 5G ആമസോണിൽ 80000 രൂപയ്ക്ക് താഴെ, 50MP Zeiss ക്യാമറയും സ്നാപ്ഡ്രാഗൺ പ്രോസസറും

വിവോ വി70 എഫ്ഇ ഫീച്ചറുകൾ

വിവോ വി70, വിവോ വി70 ലൈറ്റിനേക്കാൾ വലിയ ബാറ്ററിയും സ്റ്റൈലിഷ് ഡിസൈനുമുള്ള ഫോണാണിത്. അപൂർവ്വമായാണ് മികച്ച ക്യാമറ സെൻസറും പവർഫുൾ ബാറ്ററിയും ഒരൊറ്റ ഫോണിൽ ലഭിക്കുക. ഇതിലാണ് വിവോ വി70 എഫ്ഇ വ്യത്യസ്തമാകുന്നതും. ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  • ഡിസ്പ്ലേ: 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണിന് 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമാണുള്ളത്. ഇത് 1,900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്നു.
  • ക്യാമറ: സ്മാർട്ട് ഫോണിലെ ഡ്യുവൽ ക്യാമറയിൽ 200MP OIS പ്രൈമറി ക്യാമറ നൽകിയിരിക്കുന്നു. എന്നാൽ ഇതിൽ ടെലിഫോട്ടോ ക്യാമറ നൽകിയിട്ടില്ല. വ്യത്യസ്ത ഷോട്ടുകൾക്ക് 23mm, 35mm, 50mm, 85mm എന്നിങ്ങനെ ഒന്നിലധികം ഫോക്കൽ ലെങ്തുണ്ട്. 8MP അൾട്രാ-വൈഡ് ലെൻസും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറയാണ് വിവോ മുൻവശത്ത് കൊടുത്തിട്ടുള്ളത്.
  • പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറുള്ള ഫോണാണിത്. ചൂട് നിയന്ത്രിക്കാൻ വിവോ ഒരു വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും കൊടുത്തിരിക്കുന്നു.
  • ബാറ്ററി: വിവോ വി70 എഫ്ഇ ഫോണിൽ കരുത്തനായ 7,000mAh ബാറ്ററിയാണുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :