Vivo V70 FE, 200MP ക്യാമറ ഫോണിന് ഫ്ലിപ്കാർട്ടിൽ വില കുറഞ്ഞു, ഇപ്പോൾ വാങ്ങുന്നത് ലാഭമാണോ?

സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ചുകൊണ്ട് വിവോ പുറത്തിറക്കിയ പ്രീമിയം ഫോണാണ് Vivo V70 FE. പ്രീമിയം ലുക്കും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായാണ് സ്മാർട്ട് ഫോൺ വിപണിയിലെത്തിച്ചത്. 200 മെഗാപിക്സൽ ക്യാമറയും കരുത്തുറ്റ ബാറ്ററിയും ആഗ്രഹിക്കുന്നവർക്കുള്ള വിവോ സ്മാർട്ട് ഫോണാണിത്.

ഈയടുത്താണ് കമ്പനി വിവോ വി70 എഫ്ഇ പുറത്തിറക്കിയത്. ഇപ്പോൾ സ്മാർട്ട് ഫോൺ ആമസോണിൽ ലഭ്യമല്ല. എന്നാൽ ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് സ്പെഷ്യൽ ഓഫറിൽ വാങ്ങാവുന്നതാണ്. ഫോണിന്റെ ഫീച്ചറുകളും ഓഫറുകളും അറിയാം.

Vivo V70 FE Price Deal Flipkart

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിൽ ഇളവ് പ്രഖ്യാപിച്ചു. 41999 രൂപയ്ക്ക് വിവോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വമ്പിച്ച ഇളവിൽ വിവോ ഹാൻഡ്സെറ്റ് 37999 രൂപയ്ക്ക് വാങ്ങിക്കാം. 200 MP OIS ക്യാമറയുള്ള വിവോ ഫോണാണിത്.

Vivo V70 FE

ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1900 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ വിവോ ഫോൺ 36000 രൂപയ്ക്ക് വാങ്ങിക്കാം. 27450 രൂപയുടെ എക്സ്ചേഞ്ച് ഡീലും വിവോ വി70 എഫ്ഇ ലഭ്യമാകും. ഇങ്ങനെ ഒരു മിഡ് റേഞ്ച് വിലയിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം. 12 മാസത്തേക്കുള്ള 3167 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. നോർതേൺ ലൈറ്റ്സ് ബ്ലൂ, മൺസൂൺ ബ്ലൂ നിറങ്ങളിലുള്ള രണ്ട് കളർ വേരിയന്റുകൾക്കാണ് കിഴിവ്.

വിവോ വി70 എഫ്ഇ സവിശേഷതകൾ

200 എംപി ക്യാമറയ്ക്കൊപ്പം 7000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്. വിവോ വി70 എഫ്ഇയുടെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

Also Read: BSNL പവർ! ദിവസവും 7 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗും

  1. ഡിസ്പ്ലേ: 6.83 ഇഞ്ച് AMOLED പാനലുള്ള സ്മാർട്ട് ഫോണാണിത്. സ്മൂത്ത് സ്ക്രോളിങ്ങിന് ഫോൺ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. HDR10+ സപ്പോർട്ട്, 1.5K റെസല്യൂഷനും ഈ വിവോ ഫോണിനുണ്ട്. 1900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുള്ളതിനാൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണ്.
  2. പ്രോസസർ: ഈ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറാണ് കൊടുത്തിരിക്കുന്നത്. ഇത് LPDDR5X RAM, UFS 3.1 സ്റ്റോറേജുമായി ജോഡിയാക്കിയിരിക്കുന്നു.
  3. ക്യാമറ: ഡ്യുവൽ സെൻസറാണ് വിവോ വി70 ഫാൻ എഡിഷനിലുള്ളത്. ഫോണിൽ 200 മെഗാപിക്സൽ മെയിൻ ക്യാമറയും, 8MP അൾട്രാവൈഡ് ലെൻസുമുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്തുള്ളത് 50MP ക്യാമറയാണ്.
  4. ബാറ്ററി: 7,000mAh ന്റെ കരുത്തുറ്റ ബാറ്ററിയാണ് വിവോ ഫോണിലുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
  5. ഡ്യൂറബിലിറ്റി: IP68, IP69 റേറ്റിങ് വിവോ വി70 എഫ്ഇയ്ക്കുണ്ട്.

എന്നാൽ ഇത് ഇപ്പോൾ വാങ്ങുന്നത് ലാഭമാണോ എന്ന് പരിശോധിക്കാം. കഴിഞ്ഞ മാസാവസാനം 8 ജിബി റാമും 256 ജിബി വിവോ വി70 എഫ്ഇ വൻ വിലക്കുറവിൽ ആമസോണിൽ ലഭ്യമായിരുന്നു. 38,899 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ആ സമയത്ത് ആമസോണിൽ വിറ്റത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുള്ള ഫ്ലിപ്കാർട്ട് ഓഫർ ഗംഭീരമെന്ന് പറയാനാകില്ല. എന്നാൽ പ്രീമിയം ഫോൺ വേണമെന്നുള്ളവർക്ക്, ഇപ്പോഴത്തെ കിഴിവും പ്രയോജനപ്പെടുത്താവുന്നതാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :