200MP ക്യാമറയും 7000mAh ബാറ്ററിയും! പുത്തൻ Vivo V70 FE ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഓഫറിൽ ആമസോണിൽ

വിവോയുടെ വി സീരീസ് സ്മാർട്ട്‌ഫോണുകൾ ക്യാമറയിലും പവറിലും കേമന്മാരാണ്. ഇത്തവണ വിവോ പുറത്തിറക്കിയ Vivo V70 FE 200 മെഗാപിക്സലിലൂടെ തരംഗമായിരുന്നു. പർപ്പിൾ, ബ്ലൂ കളറിൽ സ്റ്റൈലിഷ് ലുക്കും പ്രീമിയം ഫോട്ടോഗ്രാഫി എക്സ്പീരിയൻസും ലഭിക്കുന്ന വിവോ വി70 എഫ്ഇയ്ക്ക് വമ്പിച്ച ഓഫർ ലഭിക്കുന്നു. ഫ്ലിപ്കാർട്ടിനേക്കാൾ 2000 രൂപയുടെ അധിക ഇളവ് ആമസോൺ ഇപ്പോൾ തരുന്നു. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും കൂടി ചേരുമ്പോൾ കൂടുതൽ ലാഭത്തിൽ 7000 mAh ന്റെ പവർഫുൾ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. പുത്തൻ വിവോ ഫോണിന്റെ കൂടുതൽ സവിശേഷതകളും ആമസോണിലെ മികച്ച ഡീലും വിശദമായി അറിയാം.

Vivo V70 FE Amazon Price Deal

8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന വിവോ സ്മാർട്ട് ഫോണിനാണ് ഓഫർ. 44999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പർപ്പിൾ, മൺസൂൺ ബ്ലൂ നിറങ്ങളിൽ സ്റ്റൈലിഷായ സ്മാർട്ട് ഫോണുകളാണിവ. ആമസോണിലെ പരിമിതാകാല ഇളവിൽ ഫോണിന്റെ വില 38,899 രൂപയിലേക്ക് കുറഞ്ഞു. അതേ സമയം ഫ്ലിപ്കാർട്ടിൽ 40,999 രൂപയ്ക്കും വിജയ് സെയിൽസിൽ 44000 രൂപ റേഞ്ചിലും സ്മാർട്ട് ഫോൺ വിൽക്കുന്നു.

HDFC ബാങ്ക് കാർഡിലൂടെ വിവോ വി70 എഫ്ഇ ഫോണിന് 2500 രൂപയുടെ കിഴിവും ലഭിക്കുന്നു. ഇങ്ങനെ 36000 രൂപ റേഞ്ചിൽ പ്രീമിയം വിവോ സ്വന്തമാക്കാം. കൂടുതൽ ലാഭത്തിന് ആമസോണിലെ എക്സ്ചേഞ്ച് ഓഫർ വിനിയോഗിക്കാം. 36300 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് വിവോ ഫോണിനായി ഇപ്പോൾ ലഭിക്കുന്നത്. 1166 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഡീലും ലഭ്യമാണ്. 1,368 രൂപയ്ക്ക് ആകർഷകമായ ഇഎംഐ ഓഫറും ആമസോണിൽ പരിമിതകാലത്തേക്ക് അനുവദിച്ചിട്ടുണ്ട്.

Also Read: Oppo Find X9 Ultra: 200MP ക്യാമറയിൽ സാംസങ്ങിനെയും വിവോയെയും പൂട്ടാൻ ഓപ്പോയുടെ പോരാളി!

വിവോ വി70 എഫ്ഇ ഫീച്ചറുകൾ

200 എംപി ക്യാമറ മാത്രമല്ല, 7000 എംഎഎച്ച് പവറും ചേർന്നൊരു മിഡ് റേഞ്ച് ഫോൺ വിരളമാണ്. വിവോ വി70 എഫ്ഇ അതിനാൽ തന്നെയാണ് വിപ്ലവം സൃഷ്ടിച്ച ഫോണെന്ന് വിശേഷിക്കുന്നത്. സ്മാർട്ട് ഫോണിന്റെ പ്രോസസർ, ഡിസ്പ്ലേ, ബാറ്ററി, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  • ക്യാമറ: ഇതിലെ മെയിൻ ക്യാമറ 200MP ആണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള സെൻസറാണിത്. വിശാലമായ ദൃശ്യങ്ങൾ പകർത്താൻ ഫോണിൽ 8MP അൾട്രാവൈഡ് ലെൻസും ഫോണിനുണ്ട്.
  • പ്രോസസർ: ഈ വിവോ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറാണുള്ളത്. LPDDR5X RAM, UFS 3.1 സ്റ്റോറേജുമായി ജോഡിയാക്കിയിരിക്കുന്ന പ്രോസസറാണിത്.
  • ബാറ്ററി: വിവോ V70 എഫ്ഇയിൽ കരുത്തനായ 7,000mAh ബാറ്ററിയാണുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു.
  • ഡിസ്പ്ലേ: 1.5K റെസല്യൂഷനുള്ള 6.83 ഇഞ്ച് AMOLED പാനലാണ് ഫോണിലുള്ളത്. സ്മൂത്ത് സ്ക്രോളിങ്ങിന് ഫോൺ 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഇത് HDR10+ സപ്പോർട്ട് ചെയ്യുന്നു. 1900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഫോണിനുണ്ട്.
  • ഡ്യൂറബിലിറ്റി: വിവോ വി70 എഫ്ഇ IP68, IP69 റേറ്റിങ്ങിൽ വരുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :