ഫ്ലിപ്കാർട്ടിനേക്കാൾ ആമസോണിൽ Vivo 5G-യ്ക്ക് മികച്ച ഓഫർ! Zeiss ട്രിപ്പിൾ ക്യാമറ, 50MP ടെലിഫോട്ടോ ലെൻസും
Zeiss സഹകരണത്തോടെ ഒരുക്കിയ ട്രിപ്പിൾ റിയർ ക്യാമറയുള്ള Vivo V70 5G വൻ വിലക്കുറവിൽ വാങ്ങാം. ഫ്ലിപ്കാർട്ടിലെ നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ആമസോണിൽ അത്യാകർഷക ഓഫറാണ് ഫോണിനായി പ്രഖ്യാപിച്ചിട്ടുള്ളത്. 50MP പ്രൈമറി സെൻസറും 50MP ടെലിഫോട്ടോ ലെൻസും അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള ഫോണാണിത്. 8 ജിബി സ്റ്റോറേജ് ഫോണിനും 12ജിബി ഫോണിനും വ്യത്യസ്തമായ ഓഫറുകളാണ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്നത്. രണ്ട് വേരിയന്റുകൾക്കും ഫ്ലിപ്കാർട്ടിനേക്കാൾ കൂടുതൽ ഇളവ് ആമസോണിൽ ലഭ്യമാണ്. 4000 രൂപ വരെ ബാങ്ക് ഓഫറും വിവോ വി70 5ജിയ്ക്ക് ലഭ്യമാണ്. സ്മാർട്ട്ഫോണിന്റെ വിവിധ ഓഫറുകൾക്കൊപ്പം ഈ വിവോ ഫോണിന്റെ പ്രത്യേകത എന്തൊക്കെയാണെന്നും അറിയാം.
SurveyVivo V70 5G Price Offer Amazon
ആദ്യം വിവോ വി70 5ജിയുടെ 8 ജിബി + 256 ജിബി സ്റ്റോറേജിന്റെ ഓഫറിനെ കുറിച്ച് മനസിലാക്കാം. 65,999 രൂപയ്ക്കാണ് വിവോ വി70 ഇന്ത്യയിൽ ലോഞ്ച് ചെയ്തതത്. ഇതിന് ലെമൺ യെല്ലോ, പാഷൻ റെഡ് എന്നീ രണ്ട് കളർ വേരിയന്റുകളാണുള്ളത്. ഫ്ലിപ്കാർട്ടിലും ആമസോണിലും ഈ കോൺഫിഗറേഷന് വില 53,999 രൂപയാണ്. എന്നാൽ ലെമൺ യെല്ലോ, പാഷൻ റെഡ് വിവോ ഫോണിന് ആമസോണിൽ 4000 രൂപ അധിക ഇളവ് ലഭ്യമാണ്. ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ ഓഫർ വിനിയോഗിക്കാം. അതിനാൽ ഫ്ലിപ്കാർട്ടിനേക്കാൾ കൂടുതൽ ലാഭം ആമസോണിലാണെന്ന് പറയാം.
Also Read: Unlimited 5G, കോളിങ്ങുള്ള Jio യുടെ 1 വർഷ റീചാർജ് പ്ലാൻ Airtel നേക്കാൾ ലാഭമാണോ?
256ജിബി, 12 ജിബി റാം ഫോണിന് ആമസോണിൽ ഇതിനേക്കാൾ അടിപൊളി ഓഫറുണ്ടെന്ന് പറയാം. കാരണം പാഷൻ റെഡ് ഫോണിന് ആമസോണിൽ വില 54,999 രൂപ മാത്രമാണ്. അതേ സമയം ഫ്ലിപ്കാർട്ടിൽ ഈ വേരിയന്റ് 56999 രൂപയ്ക്കാണ് വിൽക്കുന്നത്. ബാങ്ക് ഓഫറോ എക്സ്ചേഞ്ച് വാല്യുവോ ചേർക്കാതെയുള്ള കിഴിവാണിത്. 37,050 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ആമസോൺ അനുവദിച്ചിട്ടുണ്ട്. 1,934 രൂപ ഇഎംഐ ഡീലും വിവോ വി70 5ജിയ്ക്ക് ലഭ്യമാണ്.
വിവോ വി70 5ജി സവിശേഷതകൾ
6.59 ഇഞ്ചിന്റെ ഫ്ലാറ്റ് OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 1,800 നിറ്റ്സ് പീക്ക് ഗ്ലോബൽ ബ്രൈറ്റ്‌നസും 5000 നിറ്റ്സ് പീക്ക് ലോക്കൽ ബ്രൈറ്റ്‌നസ്സുമുള്ള ഫോണാണിത്.
സീസ് സപ്പോർട്ടുള്ള ട്രിപ്പിൾ ക്യാമറയാണ് വിവോ വി70 5ജിയിലുള്ളത്. ഇതിൽ OIS സപ്പോർട്ടുള്ള 50MP സോണി LYT 700V പ്രൈമറി ക്യാമറയാണ് ഉപയോഗിച്ചിട്ടുള്ളത്. 50MP ടെലിഫോട്ടോ ലെൻസും 8MP അൾട്രാ-വൈഡ് ലെൻസും ഇതിൽ നൽകിയിരിക്കുന്നു. 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള സെൻസറാണ് ഫോണിലുള്ളത്.
ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്പാണ് ഫോണിൽ പ്രവർത്തിക്കുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി 2.0 തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടും ഇതിനുണ്ട്.
6,500mAh കപ്പാസിറ്റിയുള്ള ഫോണിന് 11 മണിക്കൂർ തുടർച്ചയായി PUBG കളിക്കാനുള്ള ശേഷിയുമുണ്ട്. പൊടി, വെള്ളം പ്രതിരോധിക്കാൻ IP68, IP69 റേറ്റിംഗുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
