44എംപി ഡ്യൂവൽ സെൽഫിയിൽ വിവോ വി 20 ഇന്ത്യൻ വിപണിയിൽ ഒക്ടോബർ 13നു എത്തുന്നു

HIGHLIGHTS

വിവോയുടെ വി 20 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

44 മെഗാപിക്സൽ സെൽഫി ക്യാമറകൾ പ്രതീക്ഷിക്കാം

20000 മുതൽ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണിത്

44എംപി ഡ്യൂവൽ സെൽഫിയിൽ വിവോ വി 20 ഇന്ത്യൻ വിപണിയിൽ ഒക്ടോബർ 13നു എത്തുന്നു

ഇന്ന് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് വിവോ .വിവോ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ക്യാമറകൾ തന്നെയാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിവോയുടെ മിക്ക സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ ഇതാ  ഡ്യൂവൽ സെൽഫി ക്യാമറകളിൽ വിവോയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .VIVO V20 സീരിയസ്സുകളാണ് ഒക്ടോബർ 13 നു  ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .VIVO V20 സീരിയസ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് ഡ്യൂവൽ സെൽഫിയിൽ ആണ് .ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് 44 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകൾ തന്നെ ലഭിക്കുന്നതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ .

ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിവോയുടെ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു വിവോ വി 19 മോഡലുകൾ.ഈ സ്മാർട്ട് ഫോണുകൾ 32 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .

കൂടാതെ വിവോ വി 19 മോഡലുകൾക്ക് 48MP+8MP+2MP+2MPMP പിൻ ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ വിവോയുടെ വി 20 സീരിയസ്സുകളിലും മികച്ച ക്യാമറകൾ തന്നെ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile