64എംപി പിൻ ,44എംപി സെൽഫിയിൽ വിവോ വി 20 പുറത്തിറക്കി

HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വിവോയുടെ വി 20 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

44 എംപി സെൽഫി ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്

64എംപി പിൻ ,44എംപി സെൽഫിയിൽ വിവോ വി 20 പുറത്തിറക്കി

ഇന്ത്യൻ വിപണിയിൽ ഇതാ പുതിയ വിവോ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നു .വിവോയുടെ വി 20 സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഇത്തവണയും ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഒക്ടോബർ 16 തീയതി മുതൽ ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നതായിരിക്കും .വിവോ വി 20 ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.44 ഇഞ്ചിന്റെ ഫുൾ HD+ AMOLEDഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Qualcomm Snapdragon 720G ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 44 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,000mAhന്റെ ബാറ്ററി ലൈഫും (supports 33W FlashCharge fast charging )വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11  (Funtouch OS 11 based )ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 24990 രൂപയാണ് വില വരുന്നത് .ഒക്ടോബർ 16 തീയതി മുതൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നതായിരിക്കും

Experienced Social Media And Content Marketing Specialist View Full Profile