32എംപി സെൽഫി ക്യാമറയിൽ VIVO V17 ഡിസംബർ 9നു പുറത്തിറങ്ങുന്നു

HIGHLIGHTS

വിവോയുടെ പുതിയ VIVO V17 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

32എംപി സെൽഫി ക്യാമറയിൽ VIVO V17 ഡിസംബർ 9നു പുറത്തിറങ്ങുന്നു

വിവോയുടെ V17 പ്രൊ എന്ന ഫോണുകൾക്ക് ശേഷം പുതിയ V17 സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു .ഡിസംബർ 9 നു ആണ് ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .വിവോയുടെ തന്നെ ഒഫീഷ്യൽ വെബ് സൈറ്റിൽ പറഞ്ഞിരിക്കുന്നു . ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.44- ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .

Digit.in Survey
✅ Thank you for completing the survey!

കൂടാതെ അണ്ടർ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെന്സറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .21.9 ആസ്പെക്ടറ്റ് റെഷിയോയും വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 1080 x 2440 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

എന്നാൽ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം എന്നുതന്നെ പറയാം .48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് .അതുപോലെ തന്നെ 18W ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .

എന്നാൽ ഇപ്പോൾ വിവോയുടെ തന്നെ ഒഫീഷ്യൽ ട്വിറ്ററിൽ പുറത്തുവിട്ട പിക്ച്ചറുകളിൽ പറഞ്ഞിരിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിൽ ആണ് എന്നാണ് .വിവോയുടെ V17 പ്രൊ സ്മാർട്ട് ഫോണുകളും ഈ വർഷം പുറത്തിറങ്ങിയ മറ്റൊരു വിവോയുടെ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു .ഡിസംബർ 9നു വിവോയുടെ V17 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .

Experienced Social Media And Content Marketing Specialist View Full Profile