വിവോയുടെ V17 ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നു

HIGHLIGHTS

വിവോയുടെ V17 ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നു

 

Digit.in Survey
✅ Thank you for completing the survey!

വിവോയുടെ ഏറ്റവും പുതിയ വിവോ വി 17 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .വിവോയുടെ വി 17 പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് തൊട്ടു പിന്നാലെയാണ് വി 17 എന്ന മോഡലുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .8ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇന്ന്  ഈ സ്മാർട്ട് ഫോണുകൾ ഫ്ലാഷ് സെയിലിനു എത്തുന്നതായിരിക്കും .22990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.44 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 675 പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 9 പൈയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് 8ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് .

8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .നാലു പിൻ ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ +8 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും വിവോയുടെ V17 എന്ന സ്മാർട്ട് ഫോണുകൾക്കുണ്ട് .പോപ്പ് അപ്പ് സെൽഫി ക്യാമറകളിൽ ആയിരുന്നു വിവോയുടെ V17 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ എത്തിയിരുന്നത് .

 4,500mAhന്റെ ബാറ്ററി ലൈഫിനൊപ്പം 18W ന്റെ ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .ലോകത്തിലെ ആദ്യത്തെ സ്ലിം പഞ്ച് ഹോൾ ഡിസ്പ്ലേ സ്മാർട്ട് ഫോൺ എന്ന വിശേഷണവും ഈ ഫോണുകൾക്കുണ്ട് .ഡിസംബർ 17നു ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 22990 രൂപയാണ് വരുന്നത്  .ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile