Vivo T5x 5G
സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് അവതരിപ്പിച്ച വിവോ ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ആരംഭിക്കുന്നു. സാധാരണ ഫോണുകളിൽ കൊടുക്കുന്ന സാധാരണ ബാറ്ററിയേക്കാൾ, കരുത്തൻ സെല്ലാണ് ഇതിൽ കൊടുക്കുന്നത്. 7200mAh ‘മോൺസ്റ്റർ’ ബാറ്ററിയുള്ള Vivo T5x 5G ഇന്ന് മുതൽ വിൽപ്പന തുടങ്ങുന്നു. നിരന്തരം യാത്ര ചെയ്യുന്നവർക്കും, വീഡിയോ സ്ട്രീമിങ്ങിന് ഫോൺ കൂടുതൽ ഉപയോഗിക്കുന്നവർക്കും ഈ സ്മാർട്ട് ഫോൺ മികച്ച ഓപ്ഷനാകും. രണ്ട് ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുന്ന വിവോ ഫോണിന് ആദ്യ വിൽപ്പനയിൽ 2000 രൂപ കിഴിവ് ലഭിക്കും.
ബാറ്ററിയിൽ മാത്രമല്ല, ക്യാമറയിലും പെർഫോമൻസിലും ഭേദപ്പെട്ട പെർഫോമൻസ് ബജറ്റ് ഫോണിൽ ലഭിക്കുന്നു. 32MP ഫ്രണ്ട് ക്യാമറയും, 50MP പിൻ ക്യാമറയും ഇതിലുണ്ട്. ആദ്യ വിൽപനയോടനുബന്ധിച്ച് ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളോടെയുമാണ് ഫോൺ അവതരിപ്പിച്ചത്. ഇത്രയും വലിയ ബാറ്ററിയും മികച്ച ഫീച്ചറുകളും നൽകുന്ന ഫോണിന്റെ ലോഞ്ച് ഓഫറുകൾ നഷ്ടപ്പെടുത്തരുത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളും വിലയും ഓഫറുകളും വിശദമായി അറിയാം.
ഐഖൂ Z11x 5G യുടെ റീബ്രാൻഡഡ് വേർഷനാണ് വിവോ ടി5X 5ജി. സ്മാർട്ട് ഫോണിന്റെ വിൽപ്പന ഫ്ലിപ്കാർട്ട് വഴിയും വിവോയുടെ ഇ-സ്റ്റോർ വഴിയുമാണ്. ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. ഇന്ത്യയിലുടനീളമുള്ള Vivo എക്സ്ക്ലൂസീവ് സ്റ്റോറുകളിലും മറ്റ് റീട്ടെയിൽ പാർട്നർമാരിലൂടെയും ഫോൺ വാങ്ങാനാകും.
സ്റ്റാർ സിൽവർ, സൈബർ ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്. ഈ വിവോ T5x 5G ഫോണിന് 2000 രൂപ ഇളവ് ലഭിക്കുന്നു. HDFC കാർഡുകൾ ഉപയോഗിച്ച് ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താം. ഈ ഓഫർ വിനിയോഗിക്കുമ്പോൾ വിവോ ടി5x പുതിയ വില എങ്ങനെയാണെന്ന് നോക്കാം.
Also Read: 5500mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയും Motorola 5G വിലക്കിഴിവിൽ, പരിമിത കാലത്തേക്ക്!
IP68, IP69 റേറ്റിങ്ങുള്ള സ്മാർട്ട് ഫോണുകളാണ് വിവോ T5x 5ജി. ഇതിന് കരുത്തൻ ബാറ്ററിയാണുള്ളത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, പ്രോസസർ, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ എങ്ങനെയാണെന്ന് പരിശോധിക്കാം.