9020mAh വമ്പൻ ബാറ്ററിയുമായി Vivo T5 Pro 5G! ആമസോണിൽ ഇതാ ഉഗ്രൻ ഓഫർ
ഒരു ദിവസം മുഴുവൻ ഫോൺ ഉപയോഗിച്ചിട്ടും ചാർജ് തീർന്നുപോകാതിരിക്കാനുള്ള മാജിക്കുണ്ടോ? ബാറ്ററി ലൈഫിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് Vivo T5 Pro 5G ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ മികച്ച വിലക്കിഴിവാണ് സ്മാർട്ട് ഫോണിന് ലഭിക്കുന്നത്. ഏറ്റവും വലിയ സവിശേഷത ഇതിലടങ്ങിയിരിക്കുന്ന 9020mAh വമ്പൻ സിലിക്കൺ-കാർബൺ ബാറ്ററിയാണ്. 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിന് ലഭ്യമാണ്. ആകർഷകമായ ക്യാഷ്ബാക്ക് ഓഫറും ഇഎംഐ ഡീലും വിവോ ടി5 പ്രോ 5ജിയ്ക്ക് ലഭിക്കുന്നു. പവറിലും പ്രൊസസറിലും മികവുറ്റ ഫോണായതിനാൽ ഗെയിമിംഗ് പ്രിയർക്കും മൾട്ടിടാസ്കിംഗിനും അനുയോജ്യമായ മോഡലാണിത്. ഫോണിന്റെ ഫീച്ചറുകളും ഓഫറുകളും അറിയാം.
SurveyVivo T5 Pro 5G Price Deal Amazon
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ടി5 പ്രോയ്ക്കാണ് ഓഫർ. 55,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ആമസോൺ കിഴിവിലൂടെ 30 ശതമാനം ഓഫറിൽ വിവോ സ്മാർട്ട് ഫോൺ വാങ്ങിക്കാം. 41999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വിലയെങ്കിലും ആമസോൺ ഇന്ത്യയിൽ 38,993 രൂപയ്ക്ക് വാങ്ങിക്കാം.
വിവോ സ്മാർട്ട് ഫോൺ 34,350 രൂപയ്ക്ക് എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. 1169 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. 1,371 രൂപയുടെ ഇഎംഐ ഡീലും വിവോ ടി5 പ്രോ 5ജിയ്ക്ക് ലഭിക്കുന്നു. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.
Also Read: കാത്തിരിപ്പ് അവസാനിച്ചു! iPhone 18 Pro, ചരിത്രത്തിലെ ആദ്യ ഫോൾഡ് ഐഫോൺ ലോഞ്ച് തീയതി ഇതാ
വിവോ ടി5 പ്രോ 5ജി സവിശേഷതകൾ
144 ഹെർട്സ് റിഫ്രഷ് റേറ്റും സ്നാപ്ഡ്രാഗൺ പ്രൊസസറുമുള്ള ഫോണാണിത്. ഈ വിവോ ഹാൻഡ്സെറ്റിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി, മറ്റ് പ്രധാന ഫീച്ചറുകളും പരിശോധിക്കാം.
- ഡിസ്പ്ലേ: 6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. വിവോ ടി5 പ്രോയുടെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്. ഔട്ട്ഡോർ ടാസ്കിങ്ങിന് 1600 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. HDR പിന്തുണയും സുഗമമായ സ്‌ക്രോളിംഗ് എക്സ്പീരിയൻസും ഫോണിനുണ്ട്.
- ക്യാമറ: 50MP സോണി IMX882 പ്രൈമറി സെൻസറുള്ള സ്മാർട്ട് ഫോണിന് OIS ഫീച്ചറുമുണ്ട്. ഇതിന് 2MP ഡെപ്ത് സെൻസർ കൂടിയുണ്ട്. ഇതിൽ 32MP സെൽഫി ക്യാമറയും മുൻവശത്തുണ്ട്. 4K വീഡിയോ റെക്കോഡിങ് സപ്പോർട്ട് ഈ ക്യാമറയ്ക്കുണ്ട്.
- പ്രൊസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 4 ആണ് ഈ ഹാൻഡ്സെറ്റിലെ പ്രൊസസർ. എഐ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്ന പ്രൊസസർ മൾട്ടി ടാസ്കിങ്ങിനും ഹൈ എൻഡ് ഗെയിമിങ്ങിനും മികച്ചതാണ്. ഹീറ്റ് കൺട്രോളിന് 7K VC കൂളിങ് സിസ്റ്റവും ഫോണിലുണ്ട്.
- ബാറ്ററി: കരുത്തുറ്റ 9020mAh ബാറ്ററിയും വിവോ ടി5 പ്രോ 5ജിയിൽ കൊടുത്തിരിക്കുന്നു. 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ ഫോണിനുണ്ട്.
- സോഫ്റ്റ് വെയർ: OriginOS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ ഒഎസ്.
- ഡ്യൂറബിലിറ്റി: IP68/IP69 റേറ്റിങ്ങുള്ള ഫോണാണിത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
