Vivo T4 Ultra 5G with 50MP periscope Camera
മിഡ് റേഞ്ച് സ്മാർട്ട്ഫോൺ തേടുന്നവർക്കായി Vivo T4 Ultra ഇപ്പോൾ വൻ വിലക്കുറവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ലിമിറ്റഡ് ടൈം ഓഫറിൽ 5000 രൂപയുടെ നേരിട്ടുള്ള ഡിസ്കൗണ്ടുണ്ട്. കൂടാതെ 4000 രൂപവരെ ബാങ്ക് ഓഫറും ആകർഷകമായ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. 5500mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയുമുള്ള 5ജി സ്മാർട്ട്‌ഫോണായ വിവോ ടി4 അൾട്രായുടെ സവിശേഷതകളും ഇന്നത്തെ ഓഫറുകളും പരിശോധിക്കാം.
8GB, 256GB ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോൺ ആണ് വിവോ ടി4 അൾട്രാ. ഇതിന് ഫ്ലിപ്കാർട്ട് 5000 രൂപയുടെ കിഴിവ് അനുവദിച്ചിരിക്കുന്നു. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ സ്മാർട്ട്ഫോൺ 35999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഫ്ലിപ്കാർട്ട് എസ്ബിഐ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4650 രൂപയുടെ ഇളവ് നേടാം. ഇതുകൂടി ചേർക്കുമ്പോൾ വിവോ ടി4 അൾട്രായുടെ വില 31000 രൂപ റേഞ്ചിൽ എത്തും. കൂടാതെ എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 3000 രൂപയുടെ ഇളവിൽ വാങ്ങിക്കാം.
28000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് നൽകുന്നു. ഇതിന് 6000 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് വിവോ ടി4 അൾട്രായ്ക്കുള്ളത്. 120 ഹെർട്സ് റിഫ്രെഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ക്വാഡ് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണിത്. വളരെ മികച്ച സ്ക്രോളിംഗും റെസ്പോൺസീവ് ഗെയിമിംഗും വിവോ ഫോണിന്റെ സ്ക്രീനിനുണ്ട്. ഇതിന് 5,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും ലഭിക്കുന്നു.
പോറലുകളിൽ നിന്നും ചെറിയ വീഴ്ചകളിൽ നിന്നും ഫോണിനെ സംരക്ഷിക്കാൻ SCHOTT Xensation Alpha Glass ഉപയോഗിച്ചിട്ടുണ്ട്.
More From Digit: ഇത് സർവ്വം മായ അല്ല, Sarvam AI; ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനിയ്ക്ക് ഇന്ത്യയുടെ പുതിയ എഐ മോഡൽ
ഹെവി മൾട്ടിടാസ്കിംഗ് വരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. വിവോയുടെ ഫൺടച്ച്‌ഒഎസ് 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ഒഎസ്സാണ് ഫോണിൽ പ്രവർത്തിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് വിവോ ടി4 അൾട്രായുടെ മറ്റൊരു സവിശേഷത. മിഡ് റേഞ്ച് ഫോൺ വാങ്ങിക്കുന്ന മിക്ക മലയാളികളും ട്രിപ്പിൾ സെൻസറുള്ള ഫോണുകളാണ് തെരഞ്ഞെടുക്കുന്നത്. അങ്ങനെയുള്ളവർക്ക് ഈ വിവോ ഫോൺ അനുയോജ്യമാകും. ഇതിൽ 50MP മെയിൻ ഷൂട്ടർ ലഭിക്കുന്നു. സ്മാർട്ട് ഫോണിൽ 8MP അൾട്രാ വൈഡ് ലെൻസും, 50എംപി 3x പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്.
ഫോണിന് മുൻവശത്ത് 32MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു. ഇൻസ്റ്റാഗ്രാം റീലുകൾക്കും വീഡിയോ കോളുകൾക്കും ഈ സെൽഫി ഷൂട്ടർ അനുയോജ്യമാകുന്നു.
വിവോ T4 അൾട്രായിൽ ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന ബാറ്ററി കപ്പാസിറ്റിയാണുള്ളത്. ഇതിനായി 5,500mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.