Vivo T4 Pro
യുവാക്കൾക്കും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കും ഇതാ അടിപൊളിയൊരു സ്മാർട്ട്ഫോൺ ഓഫർ എത്തിയിരിക്കുന്നു. വിവോയുടെ ടി സീരീസിൽ ഉൾപ്പെട്ട Vivo T4 Pro 5G ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം. ആമസോൺ ഇന്ത്യയിലാണ് പരിമിതകാലത്തേക്കുള്ള കിഴിവ്.
മികച്ച ബാങ്ക് ഡിസ്‌കൗണ്ട് കൂടി ചേർത്ത് വിവോ ടി4 പ്രോ 25000 രൂപ റേഞ്ചിൽ ലഭ്യമാണ്. നല്ല സോഫ്റ്റ്‌വെയർ ക്വാളിറ്റിയും 50MP ടെലിഫോട്ടോ ക്യാമറയുമുള്ള ഹാൻഡ്സെറ്റാണിത്. ഈ 5ജി ഫോണിന്റെ വിലയും ഓഫറും സവിശേഷതകളും ഇവിടെ വിശദീകരിക്കുന്നു.
32,999 രൂപയ്ക്കാണ് വിവോ ടി4 പ്രോയുടെ 8GB, 128GB വേരിയന്റ് വിപണിയിൽ എത്തിയത്. മുഖ്യമായും ഫോൺ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലാണ് വിൽക്കാറുള്ളത്. നത്തിംഗ് ഫോൺ 2എ, വൺപ്ലസ് നോർഡ് ഫോണുകളോട് മത്സരിക്കുന്ന മികച്ച ഫോണാണ് വിവോ ടി4 പ്രോ. ക്യാമറ, സോഫ്റ്റ് വെയർ, ബാറ്ററി എന്നിവയിൽ മികവുറ്റ പ്രകടനം തരുന്നു. വിവോ ടി4 പ്രോയുടെ ആമസോൺ ഇന്ത്യയിലെ കിഴിവ് എങ്ങനെയാണെന്ന് താഴെ കൊടുത്തിരിക്കുന്നു.
സൈറ്റിൽ ഫോൺ 26,235 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 1500 രൂപ ബാങ്ക് ഇളവ് ഇപ്പോൾ ലഭ്യമാണ്. ഇങ്ങനെ വിവോ ടി4 പ്രോ ആക്സിസ്, എസ്ബിഐ, IDFC ബാങ്ക് കാർഡിലൂടെ 25000 രൂപയിലും താഴെ വാങ്ങാം. 24650 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫോൺ തരുന്നു. ഇതിന് ആമസോൺ ഇന്ത്യയിൽ 922 രൂപയുടെ ഇഎംഐ ഓഫറുമുണ്ട്.
ബ്ലേസ് ഗോൾഡ്, നൈട്രോ ബ്ലൂ ഫിനിഷുകളിലാണ് ഫോൺ അവതരിപ്പിച്ചത്. മെലിഞ്ഞതും വളഞ്ഞതുമായ ബോഡിയിലാണ് ഫോൺ നിർമിച്ചത്. വിവോ ടി4 പ്രോയ്ക്ക് IP68, IP69 റേറ്റിംഗുണ്ട്. ഇത് രണ്ട് മണിക്കൂർ വരെ വെള്ളത്തിനടിയിൽ മുങ്ങിത്താഴുന്നത് അതിജീവിക്കാനുള്ള കപ്പാസിറ്റി കാണിക്കുന്നു. ഉയർന്ന മർദ്ദവും ഉയർന്ന താപനിലയുമുള്ള വാട്ടർ ജെറ്റുകളെ പോലും നേരിടാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ട്രിപ്പിൾ റിയർ സെൻസറാണ് ഫോണിനുള്ളത്. ഇതിൽ 50MP പ്രൈമറി സെൻസർ നല്ല പകൽ വെളിച്ചത്തിലുള്ള ഫോട്ടോകൾക്ക് മികവുറ്റതാണ്. 50MP ടെലിഫോട്ടോ ക്യാമറയാണ് വിവോ അൾട്രാ-വൈഡ് ലെൻസിന് പകരമായി കൊടുത്തിരിക്കുന്നത്. ശ്രദ്ധിക്കേണ്ടത് വൈഡ്-ആംഗിൾ ഷോട്ടുകൾ പകർത്താൻ ടി4 പ്രോയ്ക്ക് കഴിയില്ല. മൂന്നാമത്തെ സെൻസർ 2MP ബൊക്കെ ക്യാമറയാണ്. ഇതിന്റെ മുൻഗാമിയായ ടി3 പ്രോയിലെ 16MP സെൻസറിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്‌ത ഫ്രണ്ട് സെൻസറാണ് ടി4 പ്രോയിലുള്ളത്. 32MP മുൻ ക്യാമറ മികച്ച സെൽഫി ഷോട്ടുകളും, സോഷ്യൽ മീഡിയയ്ക്ക് അനുയോജ്യമായ ഫോട്ടോകളും തരുന്നു.
4nm സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ആണ് ഫോണിന് കരുത്ത് പകരുന്നത്. 27 ശതമാനം സിപിയു ബൂസ്റ്റ്, 30 ശതമാനം ജിപിയു ജമ്പ് എന്നിവ ഇതിലുണ്ട്. ഫോൺ 12 ജിബി വരെ റാമും, വിവോയുടെ വിസി കൂളിംഗ് സിസ്റ്റവുമായി ജോടിയാക്കിയ ടി4 പ്രോ ഗെയിമിംഗും മൾട്ടിടാസ്കിംഗും തരുന്നു.
Funtouch OS ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് കുറച്ച് പ്രീ ഇൻസ്റ്റാൾ ആപ്പുകളോടെയാണ് വരുന്നത്. ഇത് അൺഇൻസ്റ്റാൾ ചെയ്യുന്നതിനായി സമയം ചെലവഴിക്കേണ്ടി വന്നേക്കാം. നാല് വർഷം ഉപയോഗിക്കാനാകുന്ന സെല്ലാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. ഇതിൽ 6,500mAh ബാറ്ററിയുണ്ട്. മൂന്നാം തലമുറ സിലിക്കൺ-കാർബൺ ആനോഡ് ഡിസൈനാണ് ബാറ്ററിയിൽ ഉപയോഗിച്ചിരിക്കുന്നത്. 1,300 സൈക്കിളുകൾക്ക് ശേഷവും ബാറ്ററി 80 ശതമാനം ആരോഗ്യം നിലനിർത്തുമെന്ന് കമ്പനി പറയുന്നു.
Also Read: ഒരു 8 വയസ്സുകാരന്റെ ബുദ്ധിയല്ല അവന്! India AI ഇംപാക്റ്റ് സമ്മിറ്റിൽ ചരിത്രം കുറിച്ച രൺവീർ സച്ച്ദേവ