SKOAR! കോളേജ് കപ്പ് ഡൽഹി എഡിഷൻ: വലോറന്റ് ചാമ്പ്യന്മാരെ ഇന്നറിയാം, എന്തൊക്കെ പ്രതീക്ഷിക്കാം

SKOAR! College Cup Delhi Edition രണ്ടാം ദിവസ പോരാട്ടത്തിലേക്ക് കടക്കുകയാണ്. ഗ്രേറ്റർ നോയിഡയിലെ ബെനറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഇന്ന് ആവേശകരമായ ഗെയിമിംഗ് വേദിയാകുന്നു. ആദ്യ ദിനത്തിൽ നടന്ന ബിജിഎംഐ (BGMI) ലാൻ ഫിനാലെ കാണാൻ വലിയ ജനക്കൂട്ടമുണ്ടായി. ഫെബ്രുവരി 20 വെള്ളിയാഴ്ച ടൂർണമെന്റ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. Valorant മത്സരവും അത്യന്തം ആവേശമാകുമെന്നത് ഉറപ്പാകും.

ഇതിൽ രണ്ട് ഫൈനലിസ്റ്റുകളാണ് മത്സരിക്കുന്നത്. വലോറന്റ് ഗെയിമിന്റെ ഗ്രാൻഡ് ഫിനാലെ വിശേഷങ്ങൾ വിശദമായി ഇവിടെ നൽകുന്നു.

SKOAR! College Cup Delhi Edition

ശരിക്കും ഒരു ആവേശകരമായ ഫിനാലെയാകും ഇന്ന്. ആദ്യ ദിവസം BGMI ആരവങ്ങളും നിറഞ്ഞ ആഘോഷങ്ങളോടെയും സമാപിച്ചു. രണ്ടാം ദിവസം വളരെ വ്യത്യസ്തമായ ഗെയിമിങ്ങ് വാലറന്റ് ഷൂട്ടിങ്ങിലൂടെ പ്രതീക്ഷിക്കാം. മത്സരത്തിൽ രണ്ട് ടീമുകൾ മാത്രം ശേഷിക്കുന്നു. അതിനാൽ തന്നെ വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Also Read: SKOAR! മണിക്കൂറുകൾ നീണ്ട തീ പാറുന്ന പോരാട്ടം; ഉദ്വേഗജനകമായ ഫിനിഷിംഗിലൂടെ കിരീടം ചൂടി ടീം W2R

സ്കോർ കോളേജ് കപ്പ് ഡൽഹി എഡിഷൻ വലോറന്റ് ചാമ്പ്യന്മാരായി കിരീടം ചൂടുന്ന ടീം ആരായിരിക്കും? പല ഘട്ടങ്ങളിലായുള്ള മത്സരങ്ങൾ അതിജീവിച്ചാണ് രണ്ട് ടീമുകളും ഫൈനലിൽ എത്തിയത്. തോൽവിക്ക് തൊട്ടടുത്തെത്തിയ ചില നിമിഷങ്ങളും മറികടന്നുള്ള മുന്നേറ്റമായിരുന്നു ടൂർൺമെന്റിൽ കാഴ്ച വച്ചത്. ഇത് ഇന്നത്തെ ഫൈനൽ വാശിയും ആവേശവും നിറയ്ക്കും. കൃത്യമായ പ്ലാനിംഗും, പ്രതിരോധവും, അവസാന നിമിഷം വരെയുള്ള പോരാട്ടവീര്യവും കൊണ്ട് കാണികളെ ആകർഷിക്കുന്ന ബിജിഎംഐ ഗ്രാൻഡ് ഫിനാലെയിൽ കാണാം.

വേദിയിലെ ആവേശം ഓരോ ഹെഡ്ഷോട്ടിനും സ്പൈക്ക് പ്ലാന്റിനും കരുത്തുപകരും. ഫൈനലിൽ എത്തിയ രണ്ട് ടീമുകൾക്ക് വെറും സമ്മാനത്തുക മാത്രമല്ല ആവേശം തരുന്നത്. മറിച്ച് അവരുടെ കോളേജിന് അഭിമാനം നൽകുന്ന അഭിമാന പ്രശ്നമാണിത്.

റയോട്ട് ഗെയിംസ് വികസിപ്പിച്ച വീഡിയോ ഗെയിമാണ് വാലറന്റ്. കൌണ്ടർ-സ്ട്രൈക്ക് സീരീസിനെ അനുസ്മരിപ്പിക്കുന്ന ഗെയിമിങ്ങാണിത്.

ആവേശത്തിനൊപ്പം സ്കോർ! സോൺ

സ്കോർ! കോളേജ് കപ്പ് ഫിനാലെ ഒരു ഫുൾ ഫ്ലെഡ്ജ് ടൂർണമെന്റ് പോലെ തന്നെയാണ്. എല്ലാ ഗെയിമർമാർക്കും ഇത് ആവേശ പോരാട്ടമാകുന്നു. ആരാധകർക്ക് ലൈവ് ആക്ഷൻ സ്ട്രീം ചെയ്യുന്ന വലിയ സ്‌ക്രീനുകൾ ക്രമീകരിച്ചിട്ടുണ്ട്.

പരിചയസമ്പന്നരായ ആരാധകർക്കും പുതുമുഖങ്ങൾക്കും വേണ്ടി ഹോസ്റ്റുകളും കാസ്റ്ററുകളും റിയൽ ടൈം ഇൻസൈറ്റുകളും സെറ്റ് ചെയ്തിട്ടുണ്ട്. കാമ്പസിലുടനീളമായി ഇന്ററാക്റ്റീവ് സെഷനുള്ളതിനാൽ ഇത് യുവാക്കൾക്ക് ശരിക്കും ഒരു ഗെമിമിങ് ഉത്സവമാകും.

അവസാന റൗണ്ടുകൾ ചുരുളഴിയുമ്പോൾ, വാശിയേറിയ പോരാട്ടത്തിൽ ഒരു ടീം സ്കോർ വാലറന്റ് ട്രോഫി ഉയർത്തും. ആരായിരിക്കും വാലറന്റ് ചാമ്പ്യനായി കിരീടം ചൂടുന്നത്. കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :