Vivo S2 vs Vivo V60: 6500mAh ബാറ്ററിയും 50MP ക്യാമറയും, യഥാർഥ കിംഗ് ആര്?

മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വിവോ അടുത്തിടെ Vivo S2 പുറത്തിറക്കി. ഏഴ് വർഷം മുമ്പിറക്കിയ എസ് സീരീസിനെ വിവോ എസ്2 ലൂടെ കമ്പനി തിരിച്ചെത്തി. പുതിയതായി എത്തിയ ഈ സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രിയ മോഡലായ വിവോ വി60 നേക്കാൾ മികച്ചതാണോ?

രണ്ട് ഫോണുകളിലും ദിവസം മുഴുവൻ ചാർജ് നിൽക്കുന്ന കരുത്തുറ്റ ബാറ്ററിയുണ്ട്. 1.5K റെസല്യൂഷനും 120 Hz റിഫ്രഷ് റേറ്റുമുള്ള വലിയ ഡിസ്പ്ലേയും IP69 റേറ്റിങ്ങിൽ ഡ്യൂറബിലിറ്റിയുമുള്ള സ്മാർട്ട് ഫോണുകളാണിവ. എന്നാൽ വിവോ എസ്2, വിവോ വി60 ഫോണുകളിലെ പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്? ബാറ്ററി ലൈഫിന് മുൻഗണന നൽകുന്നവരും, കിടിലൻ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരും ഏത് ഫോണാണ് തെരഞ്ഞെടുക്കേണ്ടത്!

Vivo S2 vs Vivo V60: ക്യാമറ

രണ്ട് ഡ്യുവൽ ക്യാമറയാണ് വിവോ എസ്2 സ്മാർട്ട് ഫോണിലുള്ളത്. മൂന്ന് റിയർ സെൻസറുകളാണ് വിവോ വി60 ഹാൻഡ്സെറ്റിൽ നൽകിയിട്ടുള്ളത്.

50MP മെയിൻ ക്യാമറയും 2MP സെക്കൻഡറി സെൻസറും ചേർന്നതാണ് വിവോ എസ്2. സ്മാർട്ട് ഫോണിന് മുൻവശത്ത് 32MP സെൽഫി ക്യാമറയാണുള്ളത്.

വിവോ വി60 ഫോണിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറയും 50MP ടെലിഫോട്ടോ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയുമാണ് വരുന്നത്. ഇതിൽ 50MP സെൽഫി ക്യാമറയുമുണ്ട്.

പോർട്രെയിറ്റ്, സൂം, അൾട്രാവൈഡ്, ടെലിഫോട്ടോ ലെൻസുകളുള്ളതിനാൽ വിവോ വി60 ആണ് മികച്ചത്.

Also Read: കുറഞ്ഞ വിലയിൽ ഹോം തിയേറ്റർ! സോണിയുടെ 400W Soundbar 14000 രൂപയിൽ താഴെ ആമസോണിൽ

Vivo S2 vs Vivo V60: പ്രോസസർ

മീഡിയാടെക് ഡൈമൻസിറ്റി 7360-Turbo പ്രോസസറിലാണ് വിവോ എസ്2 പ്രവർത്തിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 4 ചിപ്സെറ്റാണ് വിവോ വി60 സ്മാർട്ട് ഫോണിലുള്ളത്. ഗെയിമിങ്ങിനും ഹെവി യൂസിനും വിവോ എസ്2 ഫോണിനുണ്ട്.

Vivo S2 Battery Processor Specifications Confirmed Ahead of India Launch 6 August

Vivo S2 vs Vivo V60: ബാറ്ററി

44W Flash ചാർജിങ് സപ്പോർട്ടുള്ള 7050mAh പവറുള്ള സ്മാർട്ട് ഫോണാണ് വിവോ എസ്2. 90W ഫാസ്റ്റ് ചാർജിങ്ങുള്ള 6500mAh ബാറ്ററിയാണ് വിവോ വി60 സ്മാർട്ട് ഫോണിനുണ്ട്.

വിവോ എസ്2 vs വിവോ വി60: ഡിസ്പ്ലേ

6.8 ഇഞ്ചിന്റെ 1.5K റെസല്യൂഷനുള്ള വിവോ എസ്2 സ്മാർട്ട് ഫോണിന് 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. വിവോ വി60 5ജിയ്ക്ക് 6.77 ഇഞ്ചിന്റെ 1.5K റെസല്യൂഷനുള്ള 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീനാണുള്ളത്. രണ്ടിലും സുഗമമായ സ്ക്രോളിങ്ങാണെങ്കിലും ഡിസ്പ്ലേയിൽ വലുത് വിവോ എസ്2 5ജിയിലുണ്ട്.

വിവോ എസ്2 vs വിവോ വി60: ഡ്യൂറബിലിറ്റി

അടുത്തിടെ വിപണിയിലെത്തിയ വിവോ എസ്2 വിൽ IP69 റേറ്റിങ്ങുണ്ട്. വിവോ വി60 ഫോണിലാകട്ടെ IP68 റേറ്റിങ്ങും IP69 റേറ്റിങ്ങുമുണ്ട്. ഡയമണ്ട് ഷീൽഡ് പ്രൊട്ടക്ഷനും ഫുൾ ബോഡി ഡ്രോപ് പ്രൊട്ടക്ഷനും ലഭിക്കുന്ന വിവോ വി60 നേക്കാൾ വിവോ എസ്2 അൽപം പിന്നിലാണ്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിൽ മുൻതൂക്കം എന്തായാലും വിവോ വി60 5ജിയ്ക്ക് തന്നെയാണ്.

രണ്ട് വിവോ 5ജി ഫോണുകളുടെയും വില

വിവോ എസ്2 ഫോണിന്റെ ഇന്ത്യയിലെ വില 39999 രൂപയാണ്. ഇതിനേക്കാൾ വില കൂടുതലായ മോഡലാണ് വിവോ വി60. 43999 രൂപയാണ് വിവോ വി60 സ്മാർട്ട് ഫോണിന്റെ വില (ഇത് ആമസോൺ സെയിൽ പ്രമാണിച്ചുള്ള വിലയാണ്).

ആരാണ് മികച്ചത്?

ഗെയിമിങ്, ക്യാമറ, ഫാസ്റ്റ് ചാർജിങ്, ഡ്യൂറബിലിറ്റിയിൽ വിവോ വി60 ആണ് മികച്ചത്. അതേ സമയം വലിയ 7050mAh batteryയും 1.5K 120Hz ഡിസ്പ്ലേയും വിവോ എസ്2 ഫോണിനുള്ളത്. വിലയിൽ കുറച്ചുകൂടി താങ്ങാവുന്ന റേഞ്ച് വിവോ എസ്2 ഫോണിനാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :