HIGHLIGHTS
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ സെയിൽ ഓഫറിൽ ഫേക്ക് ഐഫോൺ ലഭിച്ചതായി പരാതി
Bhavye Sharma എന്നയാളാണ് ഇത്തരത്തിൽ പരാതിയുമായി എത്തിയിരിക്കുന്നത്
കഴിഞ്ഞ ദിവസ്സമായിരുന്നു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകൾ നടന്നിരുന്നത് .വളരെ കുറഞ്ഞ ചിലവിൽ തന്നെ സ്മാർട്ട് ഫോണുകളും മറ്റു ഇലട്രോണിക്‌സ് ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിച്ചിരുന്ന ഒരു സെയിൽ ആയിരുന്നു ബിഗ് ബില്യൺ ഡേ ഓഫറുകൾ .
Surveyഎന്നാൽ ഇപ്പോൾ ഇതാ ബിഗ് ബില്യൺ സെയിലിലൂടെ ഓർഡർ ചെയ്ത ആപ്പിൾ ഐ ഫോൺ 11 എന്ന ഫോൺ ഡ്യൂപ്ലിക്കറ്റ് ലഭിച്ചു എന്ന പരാതിയുമായി ഒരു യുവാവ് എത്തിയിരിക്കുന്നത് .Bhavye Sharma എന്ന വ്യക്തിയാണ് ഇത്തരത്തിൽ പരാതിയുമായി എത്തിയിരിക്കുന്നത് .അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകളിൽ iPhone 11 Pro ഫോണുകൾ ഓർഡർ ചെയ്‌തെന്നും എന്നാണ് ലഭിച്ചത് ഫേക്ക് iPhone 11 Pro ആണെന്ന് ആണ് വിഡിയോയിൽ Bhavye Sharma പറയുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
