iPhone at Huge Discount: 10,000 രൂപ വരെ സേവ് ചെയ്ത് iPhone വാങ്ങാൻ Appleന്റെ സ്പെഷ്യൽ സെയിൽ

Updated on 16-Oct-2023
HIGHLIGHTS

10,000 രൂപ വരെ വിലക്കിഴിവിൽ ഐഫോൺ വാങ്ങാം

പഴയ ഐഫോൺ മാറ്റി വാങ്ങി, പുതിയ മോഡൽ വാങ്ങുന്നതിന് 6000 രൂപയുടെ കിഴിവുമുണ്ട്

ആപ്പിൾ ഫെസ്റ്റീവ് സീസൺ സെയിലിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്

iPhone വാങ്ങാൻ നന്നായി പണിപ്പെടണമെന്ന് പലരും ചിന്തിക്കുന്നു. കാരണം, ലോകത്തിലെ തന്നെ ഏറ്റവും മികവുറ്റ സ്മാർട്ഫോണുകളായി പേരെടുത്ത ആപ്പിൾ ഫോണുകളുടെ വിലയും അൽപം കനമുള്ളതാണ്. എന്നാൽ, ചില സുവർണാവസരങ്ങൾ നിങ്ങൾക്ക് മുന്നിലേക്ക് എത്തിപ്പെട്ടാൽ അത് പരമാവധി വിനിയോഗിക്കാൻ തയ്യാറാണെങ്കിൽ Apple phone ഒരു സ്വപ്നമല്ല, നിങ്ങളുടെ സന്തത സഹചാരിയാകും.

iPhone-നായി സ്പെഷ്യൽ സെയിൽ

ഇങ്ങനെ ഒരു മഹാ ഓഫറാണ് ഐഫോണിനായി ആപ്പിൾ കമ്പനി തന്നെ ഒരുക്കിയിരിക്കുന്നത്. ആപ്പിൾ ഫെസ്റ്റീവ് സീസൺ സെയിലിൽ ഐഫോണുകൾക്ക് 10,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ഒക്ടോബർ 15ന് ആരംഭിച്ച ആപ്പിളിന്റെ ഈ സ്പെഷ്യൽ സെയിലിൽ നിന്ന് ബാങ്ക് ഓഫറുകളൊന്നും ഉൾപ്പെടാതെ 10,000 രൂപയുടെ തൽക്ഷണ വിലക്കിഴിവാണ് ലഭ്യമാകുക.

കൂടുതൽ വായനയ്ക്ക്: Amazon GIF 2023: 15,000 രൂപയിൽ താഴെ വിലയിൽ Amazonൽ 5 മികച്ച ക്യാമറ ഫോണുകൾ

പഴയ ഐഫോൺ മാറ്റി വാങ്ങി, പുതിയ മോഡൽ വാങ്ങുന്നതിന് താൽപര്യമുള്ളവർക്ക് എക്സ്ചേഞ്ച് ഓഫറിൽ 6,000 രൂപയുടെ കിഴിവും ലഭിക്കുന്നതാണ്. ഇതുകൂടാതെ, ബാങ്ക് ഓഫറുകളിൽ കൂടുതൽ ഡിസ്കൌണ്ട് ലഭ്യമാണ്. എന്നാൽ, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്കാണ് ഈ ഓഫറുകളെല്ലാം ലഭിക്കുകയെന്ന് ഗാഡ്ജെറ്റ്സ് 360ന്റെ റിപ്പോർട്ടിൽ പറയുന്നു.

ഓഫറിൽ ഏതെല്ലാം ഐഫോണുകൾ?

ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഏറ്റവും പുതിയ ആപ്പിൾ അവതാരങ്ങളെ വരെ വലിയ വിലക്കിഴിവിൽ വാങ്ങാവുന്നതാണ്. ഇവയിൽ 15 സീരീസിലെ ബേസിക് മോഡലുകളായ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്ക് Apple Festive Season Saleൽ 5000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ഈ സീരീസിലെ വലിയ ചെലവുള്ള ഫോണുകളായ ഐഫോൺ 15 പ്രോയുടെ 2 മോഡലുകൾക്കും 6000 രൂപ കിഴിവും പ്രഖ്യാപിച്ചിരിക്കുന്നു.

iPhone വാങ്ങാൻ Appleന്റെ സ്പെഷ്യൽ സെയിൽ

ഐഫോൺ 15ന് മാത്രമല്ല, മുൻഗാമികൾക്കും ആപ്പിളിൽ ഓഫറുകളുണ്ട്. ഐഫോൺ 14ലെ ഫോണുകൾ 4,000 രൂപ വിലക്കിഴിവിലും, ഐഫോൺ 13ലെ മോഡലുകൾ 3,000 രൂപ വിലക്കിഴിവിലും, ഐഫോൺ SE മോഡലുകൾ 2,000 രൂപ വിലകുറച്ചുമാണ് ഈ സ്പെഷ്യൽ സെയിലിൽ വിറ്റഴിക്കുന്നത്.

ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്ന ആപ്പിൾ ഫോണുകൾക്ക് ഈ മെഗാഓഫറുകൾ ലഭിക്കും. കൂടാതെ, ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും ഫോൺ വാങ്ങാവുന്നതാണ്.

ഇതിന് പുറമെ, ആമസോണിൽ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഐഫോൺ 13, ഐഫോൺ 14 പോലുള്ള ആപ്പിൾ ഫോണുകൾ വൻ ഓഫറിൽ വാങ്ങാവുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :