Samsung Galaxy A55 5G: 50MP ട്രിപ്പിൾ ക്യാമറ സാംസങ് ഫോണിന് ഉഗ്രൻ ഓഫർ

Updated on 19-Feb-2026

സാംസങ് ആരാധകർക്ക് ആവേശവാർത്ത! 50MP ട്രിപ്പിൾ ക്യാമറയുള്ള Samsung Galaxy A55 5G ഇപ്പോൾ എക്കാലത്തെയും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. കേരളക്കാരുടെ ജനപ്രിയ മോഡലുകളാണ് സാംസങ് ഗാലക്സി എ സീരീസിലുള്ളത്.

ആമസോൺ ഇന്ത്യയിൽ 40 ശതമാനം വരെ വമ്പൻ ഡിസ്‌കൗണ്ടിലാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫറുകൾ കൂടി ചേരുന്നതോടെ ഏകദേശം 7,000 രൂപയോളം ലാഭിക്കാൻ സാധിക്കും. 5000mAh ബാറ്ററിയും മികച്ച പ്രീമിയം ഡിസൈനുമുള്ള ഗാലക്സി A55-ന്റെ പുതിയ വിലയും ഓഫറുകളും വിശദമായി അറിയാം.

Samsung Galaxy A55 5G Amazon India Offer

42999 രൂപയ്ക്കാണ് ഗാലക്സി എ55 5ജി ലോഞ്ച് ചെയ്തത്. ആമസോണിൽ ഫോൺ 7000 രൂപ ഡിസ്കൌണ്ടിൽ ലഭിക്കും. ബാങ്ക് ഓഫർ ചേർക്കാതെയുള്ള കിഴിവാണിത്.

25,999 രൂപയ്ക്ക് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 8GB RAM, 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 24650 രൂപയ്ക്ക് പഴയ ഫോൺ മാറ്റി വാങ്ങാനുള്ള എക്സ്ചേഞ്ച് ഡീൽ ലഭിക്കും. ഇതിന് ബാങ്ക് ഓഫറൊന്നും ലഭ്യമല്ല. എന്നാൽ 779 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫർ നേടാം. 914 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.

റീട്ടെയിൽ വിലRs 42999
ആമസോൺ വിലRs 25999
ക്യാഷ്ബാക്ക് ഓഫർRs 779 (ആമസോൺ പേ)
ഇഎംഐ വില Rs 914

Also Read: Bill Gates ഇല്ലാതെ ഡൽഹിയിലെ ആഗോള AI ഉച്ചകോടി; എപ്‌സ്റ്റീൻ വിവാദങ്ങൾക്കിടെ അസാന്നിധ്യം

സാംസങ് ഗാലക്സി എ55 5ജി ഫീച്ചറുകൾ

സാംസങ്ങിന്റെ എക്‌സിനോസ് 1480 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഉയർന്ന വേരിയന്റുകളിൽ 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.

സാംസങ് ഗാലക്‌സി എ55 5ജി 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള സ്മാർട്ട്ഫോണാണിത്. ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നിലനിർത്താൻ കഴിയുമെന്നാണ് വിവരം.

120Hz റിഫ്രഷ് റേറ്റും ഏകദേശം 1,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഗാലക്സി എ55 5ജിയ്ക്കുണ്ട്. ഇത് 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് പാനലിൽ വരുന്നു. ഔട്ട്‌ഡോർ ഉപയോഗത്തിനും സുഗമമായ സ്‌ക്രോളിംഗിനും അനുയോജ്യമാണ്.

സാംസങ് ഗാലക്സി എ55 5ജി ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ഫോണിനുണ്ട്. 50 എംപി പ്രൈമറി സെൻസറും 12 എംപി അൾട്രാ വൈഡ് ലെൻസും ഇതിനുണ്ട്. ഈ ഫോണിൽ 5 എംപി മാക്രോ ക്യാമറ കൂടി വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ നൽകിയിട്ടുണ്ട്.

Anju M U

Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community.

Connect On :