ഷവോമി റെഡ്മി 9 പ്രൈം ഉപഭോതാവാണോ ;എങ്കിൽ ഇതാ പുതിയ അപ്പ്ഡേറ്റ്

ഷവോമി റെഡ്മി 9 പ്രൈം ഉപഭോതാവാണോ ;എങ്കിൽ ഇതാ പുതിയ അപ്പ്ഡേറ്റ്
HIGHLIGHTS

ഷവോമിയുടെ റെഡ്മി 9 പ്രൈം ഫോണുകളിൽ പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു

MIUI 12 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ഷവോമിയുടെ റെഡ്മി 9 പ്രൈം ഫോണുകളിൽ ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു ഷവോമിയുടെ റെഡ്മി 9 പ്രൈം എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ ഫോണുകളിൽ ഇതാ ആദ്യ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .MIUI 12.0.1.0.QJCINXM അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഏകദേശം 608MBയാണ് ഇതിനു വരുന്നത് .ഈ പുതിയ അപ്പ്‌ഡേഷനുകൾ പ്രധാനമായും പ്രൈവസി ,സെക്യൂരിറ്റി ,മൾട്ടി ടാസ്കിങ് അടക്കമുള്ള കാര്യങ്ങളിൽ മുൻഗണന നൽകുന്നതാണ് .

ഷവോമിയുടെ റെഡ്മി 9 പ്രൈം 

 ഷവോമിയുടെ റെഡ്‌മി 9 പ്രൈം  സ്മാർട്ട് ഫോണുകൾ 6.53-inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G80 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9 പ്രൈം  സ്മാർട്ട് ഫോണുകൾക്ക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  5,020mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .18W ന്റെ ചാർജറും ഇതിനു ലഭ്യമാകുന്നതാണു് .Space Blue, Mint Green, Matte Black, കൂടാതെ  Sunrise Flare  എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo