RCB ആരാധകർക്കായി Nothing-ന്റെ സ്പെഷ്യൽ എഡിഷൻ!
RCB അഥവാ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആരാധകർക്കായി കാൾ പേയിയുടെ നതിങ് ഒരുക്കുന്നത് വിസ്മയകരമായ സ്മാർട്ട് ഫോൺ. കമ്പനി തങ്ങളുടെ ആദ്യ ‘b’ സീരീസ് സ്മാർട്ട്ഫോൺ Nothing Phone (4b) ജൂലൈ 7 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണ്. ഇതിനൊപ്പം ആർസിബി ഫാൻസിനായി, ടീമിന്റെ യൂണിഫോം തീമിൽ പ്രത്യേക RCB Edition ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു.
Surveyസാങ്കേതികവിദ്യയും ക്രിക്കറ്റും ഒരുമിക്കുന്ന സന്ദർഭമായി ഇത് പരിഗണിക്കാം. ജൂലൈ 7 ലോഞ്ചിന് ശേഷം വൈകിട്ട് 4 മണിക്ക് ബെംഗളൂരുവിലെ നതിങ് സ്റ്റോറിലൂടെ എക്സ്ക്ലൂസിവ് സെയിലും ആരംഭിക്കുമെന്നാണ് വിവരം. നതിങ് ഫോൺ 4ബി, നതിങ് ഫോൺ 4ബി RCB Edition ലോഞ്ച് വിശേഷങ്ങളും പ്രത്യേകതകളും വിൽപ്പന വിവരങ്ങളും എങ്ങനെയാണെന്ന് അറിയാം.
Nothing Phone 4b RCB Edition
ക്രുണാൽ പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ സ്പെഷ്യൽ എഡിഷനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
ഇതിലെ ഇമേജുകളിലൂടെ മനസ്സിലാവുന്നത് ആർസിബിയുടെ സിഗ്നേച്ചർ റെഡ് കളറിലാണ് നതിങ് ഫോൺ 4ബി വരുന്നത്. പിൻഭാഗത്ത് RCB ലോഗോയും മാറ്റ് റെഡ് ഫിനിഷും ഉണ്ടായേക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന Phone (4b)-യിൽ നിന്ന് വ്യത്യസ്തമായ ഡിസൈൻ സ്പെഷ്യൽ എഡിഷനുണ്ടാകും.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
റെഗുലർ മോഡൽ ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളിലായിരിക്കും ഫോൺ ലഭ്യമാകുക. ഡിസൈനിൽ വ്യത്യസ്തമാണെങ്കിലും ഹാർഡ് വെയറിലും ഫീച്ചറുകളിലും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് RCB മോഡലിന് വ്യത്യാസമുണ്ടാകില്ല.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഒഎൽഇഡി ഡിസ്‌പ്ലേ ഇതിനുണ്ടാകും. പെർഫോമൻസിനായി ഫോണിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 പ്രോസസർ നൽകുമെന്നാണ് സൂചന. ഇക്കാര്യം ഔദ്യോഗികമായി കമ്പനി അറിയിച്ചിട്ടില്ല. ഗ്ലിഫ് ഇന്റർഫേസ്, എസൻഷ്യൽ കീ എന്നിവ ഇതിലുണ്ടാകും.
33W ഫാസ്റ്റ് ചാർജിംഗുള്ള സ്മാർട്ട് ഫോണാണ് നതിങ് ഫോൺ 4എ എന്നാണ് വിവരം. ഇതിൽ 6,000 എംഎഎച്ച് ബാറ്ററി പ്രതീക്ഷിക്കാം.

OIS സപ്പോർട്ടോട് കൂടിയ 50 എംപി പ്രൈമറി ക്യാമറയാകും നതിങ് ഫോൺ 4ബിയിൽ ഉൾപ്പെടുത്തുന്നത്. ഇതിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ നൽകുന്നുണ്ട്. മുൻവശത്ത് 16 MP സെൽഫി ക്യാമറയും സ്റ്റീരിയോ സ്പീക്കറുകളും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഉണ്ടാകും.
നതിങ് ഫോൺ 4ബി സ്റ്റാൻഡേർഡ് മോഡലിലും ഇതേ ഫീച്ചറുകൾ തന്നെയായിരിക്കും. എന്നാൽ ഡിസൈനിൽ മാറ്റമുണ്ടാകും. ട്രാൻസ്പരന്റ് ഡിസൈനും ഗ്ലിഫ് ഇന്റർഫേസുമാകും സ്മാർട്ട് ഫോണിന് നൽകുന്നത്.
നതിങ് ഫോൺ 4ബി വില എത്രയാകും?
നതിങ് ഫോൺ 4b ജൂലൈ 7-ന് വൈകുന്നേരും 3:30 മണിയ്ക്ക് ഇന്ത്യയിലും ആഗോള വിപണികളിലും അവതരിപ്പിക്കും. 30,000 രൂപയ്ക്ക് മുകളിലാകും വിലയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജൂലൈ 7 വൈകിട്ട് 4 മണിക്ക് നതിങ് ബെംഗളൂരു സ്റ്റോറിൽ ഓഫ്ലൈൻ വിൽപ്പനയുണ്ടാകും. ആർസിബി എഡിഷനായി ഫസ്റ്റ്-കം, ഫസ്റ്റ്-സർവ് വിൽപ്പനയാണ് സംഘടിപ്പിക്കുക. ഫോണുകളുടെ ഓൺലൈൻ വിൽപ്പനയെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
