ആരാധകരേ ശാന്തരാകുവിൻ! Nothing Phone 4b എത്തി, Snapdragon ചിപ്പും 6000mAh ബാറ്ററിയും
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കാത്തിരുന്ന Nothing Phone 4b ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മിഡ്-റേഞ്ച് വിഭാഗത്തെ ലക്ഷ്യമിട്ടാണ് പുതിയ നതിങ് സ്മാർട്ട് ഫോൺ പുറത്തിറങ്ങിയത്. Snapdragon പ്രോസസറും 6,000mAh ബാറ്ററിയുമുള്ള ഫോണാണിത്. ഇതുവരെ കണ്ട നതിങ് ഫോണിൽ ട്രാൻസ്‌പാരന്റ് ഡിസൈൻ ശൈലിയും Glyph ലൈറ്റിംഗും ലഭ്യമാണ്. റെഡ്മി, വൺപ്ലസ്, വിവോ ഫോണുകളുമായി ഇന്ത്യൻ മിഡ്-റേഞ്ച് വിപണിയിൽ ശക്തമായ മത്സരത്തിന് ഈ നതിങ് ഫോൺ 4ബി അനുയോജ്യമാണ്. നതിങ് ഫോൺ 4ബിയുടെ സവിശേഷതകളും ഇന്ത്യയിലെ വിലയും വിൽപ്പനയും അറിയാം.
SurveyNothing Phone 4b India Price
രണ്ട് സ്റ്റോറേജുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. 34999 രൂപ മുതലാണ് ഫോണിന്റെ വില. ഇതിന് 8 GB RAM + 128 GB സ്റ്റോറേജാണുള്ളത്. 8 GB RAM + 256 GB സ്റ്റോറേജ് മോഡലിന് 38,999 രൂപയാണ് വിലയാകുന്നത്.
Also Read: 7000mAh വമ്പൻ ബാറ്ററി, മിഡ്-റേഞ്ച് വില; Moto G77 Power വരുന്നു!
ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് വഴിയും നതിങ് ഒഫിഷ്യൽ സൈറ്റിലൂടെയും ഫോൺ വാങ്ങിക്കാം. കറുപ്പ്, വെള്ള, നീല കളറുകളിൽ നതിങ് ഫോൺ 4ബി ലഭ്യമാകും.

ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും ചേർത്ത് അധിക ഇളവ് ലഭിക്കും. 29999 രൂപയ്ക്ക് 128 ജിബി ഫോണും 33999 രൂപയ്ക്ക് 256 ജിബി സ്മാർട്ട് ഫോണും വിൽപ്പനയ്ക്ക് എത്തുന്നു.
നതിങ് ഫോൺ 4ബി പ്രത്യേകതകൾ എന്തെല്ലാം?
- ഡിസ്പ്ലേ: 6.77 ഇഞ്ച് Super AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന് സ്മൂത്ത് സ്ക്രോളിങ് കൊടുക്കുന്നത് 120 Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയാണ്. സ്മാർട്ട് ഫോൺ 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്നു.
- പ്രോസസർ: ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 6 Gen 4 പ്രോസസറിലാണ് ഫോൺ 4b പ്രവർത്തിക്കുന്നത്. 8 GB റാമും പരമാവധി 256 GB സ്റ്റോറേജും ഫോണിന് ലഭ്യമാണ്.
- ബാറ്ററി: ഫോണിന് പവർ നൽകുന്നതിനായി 6,000 mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
- ക്യാമറ: OIS സപ്പോർട്ടുള്ള 50 MP പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. 8 MP അൾട്രാവൈഡ് ക്യാമറയും ഈ നതിങ് ഫോൺ 4ബിയിലുണ്ട്. ഫോണിന് മുൻവശത്ത് 16 MP ഫ്രണ്ട് സെൽഫി ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു.
- പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനായി IP64 റേറ്റിംഗും ഫോണിനുണ്ട്.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Nothing OS 4.1 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 3 വർഷത്തെ Android OS അപ്‌ഡേറ്റും 6 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഉറപ്പ് തരുന്നു. അതിനാൽ വളരെ ദീർഘകാലത്തേക്ക് ഫോൺ നോക്കുന്നവർക്ക് സാംസങ് പോലെ ഈ നതിങ് ഫോൺ പരിഗണിക്കാനാകില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
