പോക്കോ M2 ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;പുതിയ അപ്പ്ഡേറ്റ് ഇതാ

HIGHLIGHTS

POCO M2 ഉപഭോതാക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു

MIUI 12 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ POCO M2 ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

പോക്കോ M2 ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;പുതിയ അപ്പ്ഡേറ്റ് ഇതാ

പൊക്കോയുടെ M2 ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .ഡിസംബർ സെക്ച്യുരിറ്റി അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ POCO M2 ഉപഭോതാക്കൾക്ക് ലഭിച്ചിരിക്കുന്നത് .MIUI 12 അപ്പ്‌ഡേഷനുകൾ ഇപ്പോൾ തന്നെ പൊക്കോയുടെ എം 2 ഉപഭോതാക്കൾക്ക് ചെയ്യാവുന്നതാണ് .ഈ പുതിയ അപ്പ്‌ഡേഷനുകളിൽ അൾട്രാ ബാറ്ററി സേവർ മോഡുകളും ഉൾപ്പെടുത്തിയിരിക്കുന്നു .504MBയാണ് ഈ പുതിയ അപ്പ്‌ഡേഷനുകൾക്ക് വരുന്നത് .Poco X2, Poco M2 Pro, കൂടാതെ  Poco F1 ഫോണുകളിൽ നേരത്തെ തന്നെ ഈ അപ്പ്‌ഡേഷനുകൾ ലഭിച്ചിരുന്നു .POCO M2 ഉപഭോതാക്കൾ സെറ്റിങ്സിൽ നിന്നും ഇപ്പോൾ തന്നെ പുതിയ അപ്പ്‌ഡേഷനുകൾ ചെയ്യാവുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

പോക്കോയുടെ M2

6.53 -inch Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 3  സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു ഈ ഫോണുകളുടെ .മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .MediaTek Helio G80  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ  + 8 മെഗാപിക്സൽ (ultra-wide-angle സെൻസറുകൾ ) + 5  മെഗാപിക്സൽ മാക്രോ ക്യാമറ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 5000 mAhന്റെ (support for 18W fast charging)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾക്ക് 9999 രൂപയും & 6 ജിബിയുടെ റാം കൂടാതെ128  ജിബിയുടെ  മോഡലുകൾക്ക് 10999  രൂപയും ആണ് വില വരുന്നത് .ൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇന്ന്  ഇപ്പോൾ ഓപ്പൺ സെയിലിലൂടെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo