7000mah ബാറ്ററിയിൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ന് പുറത്തിറങ്ങും

Updated on 02-Aug-2021
HIGHLIGHTS

7000mah ബാറ്ററിയിൽ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് പുറത്തിറങ്ങും

Tecno Pova 2 സ്മാർട്ട് ഫോണുകളാണ് ഇന്ന് വിപണിയിൽ എത്തുന്നത്

Tecno യുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .Tecno Pova 2 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന്  ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7000mahന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ബാറ്ററി ലൈഫിന് മുൻഗണന നൽകിക്കൊണ്ടാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .നേരത്തെ ഈ ഫോണുകൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .മറ്റു സവിശേഷതകൾ നോക്കാം .

Tecno Pova 2 -പ്രധാന സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.9 ഇഞ്ചിന്റെ വലിയ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെപഞ്ച് ഹോൾ ഡിസ്പ്ലേ സെൽഫി ക്യാമറകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .അതുപോലെ തന്നെ  ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് MediaTek Helio G85 പ്രോസ്സസറുകളിലാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Android 11 
ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ  6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു  .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണുള്ളത് .48  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ + എ ഐ പിൻ ക്യാമറകളാണ് Tecno Pova 2 എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7000mahന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ആണ് ഇതിന്റെ സെയിൽ നടക്കുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :