ലോകത്തിലെ ആദ്യത്തെ 48എംപി സെൽഫി ക്യാമറ ഫോണുകൾ പുറത്തിറക്കി

Updated on 14-Jan-2021
HIGHLIGHTS

TECNO CAMON 16 PREMIER സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ പിന്നിൽ ലഭിക്കുന്നു

48 മെഗാപിക്സൽ ഡ്യൂവൽ സെൽഫി മുന്നിലും ലഭിക്കുന്നതാണ്

ടെക്ക്നോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .TECNO CAMON 16 PREMIER എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 48 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

TECNO CAMON 16 PREMIER

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.85 ഇഞ്ചിന്റെ  Full HD+ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2460 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 90Hz ഹൈ റിഫ്രഷ് റേറ്റ് ,HDR10+ സർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ  MediaTek Helio G90T പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ Android 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണങ്ങളിൽ എടുത്തു പറയേണ്ടത് .

64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്.64 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ വീഡിയോ ക്യാമറകൾ + 2 മെഗാപിക്സൽ ലോ ലൈറ്റ് ക്യാമറകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ സെൽഫിയാണ് ലഭിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി മുന്നിൽ നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ  4,500mAh ന്റെ (supports 18W fast charging )ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് 8 ജിബിയുടെ റാംമ്മിൽ 128ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 16,999 രൂപയാണ് വില വരുന്നത് .ജനുവരി 16നു  ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :